മണിയൂര്‍: ദുബായില്‍ നിന്നെത്തി ഹോം കോറന്റൈനില്‍ കഴിയുന്ന യുവാവിനോട് ജനപ്രതിനിധി അടക്കമുള്ളവര്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതായി ആരോപണം. മണിയൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ എന്‍.കെ. വിജയന്, ആരോഗ്യ പ്രവര്‍ത്തകരായ സെയ്തുള്ള, കെ.പി. ദിലീപന്, ഹാരിസ് എന്നിവരാണ് യുവാവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയത്. ഇത് തെളിയിക്കുന്ന ചിത്രവും ഇവര്‍ തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സാമൂഹ്യ അകലം പാലിക്കാതെ യുവാവിനോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ജനപ്രതിനിധി അടക്കമുള്ളവര്‍ ഹോം കോറന്റൈനില്‍ പോവണമെന്ന് യുവമോര്‍ച്ച കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് വി.പി. നിഖില്‍ ആവശ്യപ്പെട്ടു. 28 ദിവസം ഹോം കോറന്റൈന് നിര്‍ദ്ദേശിക്കപ്പെട്ട വ്യക്തി ദുബായില്‍ നിന്നെത്തിയിട്ട് 20 ദിവസം പോലും ആയിട്ടില്ല. ഇയാളുമായി അടുത്തിടപഴകിയ ജനപ്രതിനിധി അടക്കമുള്ളവര്‍ സാമൂഹ്യ അടുക്കളയിലടക്കം സജീവമാണ്.
ഇവര്‍ ഒന്നുകില്‍ സ്വയം കോറന്റൈനില്‍ പോകാന്‍ തയ്യാറാവണം. അല്ലാത്തപക്ഷം അധികൃതരുടെ പക്ഷത്തുനിന്നും നടപടിയുണ്ടാവണമെന്നും യുവ മോര്‍ച്ച ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച ജില്ലാ കളക്ടര്‍ക്ക് പരാതി അയച്ചതായും നിഖില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: