കോഴിക്കോട്: ജില്ലയില്‍ ഇന്നലെ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. മാര്‍ച്ച് 18നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ (എഐ 938) രാത്രി എട്ടിന് ദുബായില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ചെമ്മരത്തൂര്‍ സ്വദേ ശിയായ യുവാവിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
വിമാനത്താവളത്തില്‍ നിന്ന് രാത്രി 11 മണിയോടെ സ്വന്തം വാഹനത്തില്‍ കോഴിക്കോടുള്ള വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 31 ന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ക്രമീകരിച്ച ആംബുലന്‍സില്‍ ഉച്ചയ്ക്ക് 1.30 മണിയോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ച് അവിടെ നിന്നും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.
ജില്ലയിലെ കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു കോവിഡ് 19 കേസ് കൂടി റിപ്പോര്‍ട്ട്ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു അറിയിച്ചു.
ലോകഡൗണിനോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും അനാവശ്യയാത്രകള്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി വൃത്തിയാക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക. പൊതുപരിപാടികളും പൊതു ജനസമ്പര്‍ക്കവും കര്‍ശനമായും ഒഴിവാക്കുക. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍, വീട്ടിലെ മുതിര്‍ന്നവര്‍,കുട്ടികള്‍ എന്നിവരുമായി സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കി വീടുകളില്‍ തന്നെ നിര്‍ബന്ധമായും കഴിയണം. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ (പനി, ചുമ, ശ്വാസതടസ്സം) ഉടന്‍ തന്നെ മെഡിക്കല്‍ ഓഫീസര്‍ മായി ബന്ധപ്പെടുകയോ, ജില്ലാ കണ്ട്രോള് റൂമുമായി ബന്ധപ്പെടുകയോ വേണം.
ഹോം ഐസൊലേഷന്‍ നിഷ്കര്‍ഷിച്ചിരുന്ന എല്ലാവരും കര്‍ശനമായും പാലിക്കണം. പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: