കോഴിക്കോട്: കൊറോണ(കൊവിഡ് 19) ബാധിതരെ സഹായിക്കാനെന്ന പേരില്‍ വാട്സാപ്പ് സന്ദേശം അയക്കുകയും അനധികൃത പണപ്പിരിവ് നടത്തുകയും ചെയ്ത എംഎസ്എഫ് നേതാവിനെതിരെ കേസെടുത്തു. എംഎസ്എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹിയും അധ്യാപകനുമായ മുഹമ്മദ് ആസിഫിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വാട്സാപ്പിലൂടെ മുഹമ്മദിന്റെ വ്യാജ സന്ദേശം പ്രചരിച്ചതോടെ ആളുകള്‍ ഇയാളുടെ അക്കൗണ്ടിലേക്ക് പണമയക്കുകയും ചെയ്തു. എന്നാല്‍ അനധികൃതമായാണ് ഇയാള്‍ പണപ്പിരിവ് നടത്തിയത് എന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് കേസ് എടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ ചിലവാക്കിയ പണത്തിന്റെ ഉറവിടവും രേഖകളും അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
പത്ത് ദിവസം മുമ്പാണ് കൊവിഡ് ബാധിതരെ സഹായിക്കാനെന്ന പേരില്‍ വാട്സാപ്പ് സന്ദേശം പ്രചരിച്ചത്. സന്ദേശം തയ്യാറാക്കിയത് മുഹമ്മദ് ആസിഫിന്റെ നേതൃത്വത്തിലാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: