പേരാമ്പ്ര: റേഷന്‍കടകള്‍ വഴിയുള്ള സൗജന്യ റേഷന്‍ വിതരണം സിപിഎം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറികെ.കെ. രജീഷ്, ബിജെപി മണ്ഡലം പ്രസിഡണ്ട് വി.സി. ബിനീഷ് എന്നിവര്‍ കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍ സബ്സഡി നിരക്കില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. ഭക്ഷ്യധാന്യവിതരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടണമെന്ന സിപിഎം നേതാവും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗവുമായ വി.കെ. പ്രമോദിന്റ ആഹ്വാനത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും സത്യപ്രതിജ്ഞാലംഘനം നടത്തിയ ഇദ്ദേഹത്തെ പുറത്താക്കണമെന്നും നേതാക്കള്‍ ആവശ്വപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: