ന്യൂദല്‍ഹി: കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യത്ത് നടപ്പാക്കിയ ലോക്ക്ഡൗണ്‍ ലംഘിക്കാന്‍ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുന്ന നിസാമുദ്ദീന്‍ മര്‍ക്കസ് മുഖ്യനായ മൗലാന സാദിന്റെ വിവാദ വോയിസ് ക്ലിപ്പ് പുറത്ത്. റിപ്പബ്ലിക് ചാനലാണ് ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്.
70,000 ത്തോളം പേരെ കൊന്നൊടുക്കുന്ന മഹാരോഗത്തില്‍ നിന്നും നിങ്ങളെ രക്ഷിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്നും അത്രയും പേരെ മാലാഖയാക്കാന്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെങ്കില്‍, ആ വിധിക്കെതിരെ നില്ക്കാന് ആര്‍ക്കും സാധിക്കില്ലെന്നും മൗലാന സാദ് പറയുന്നു. രോഗത്തിന്റെ പേരും പറഞ്ഞു ഭയമോ തൊട്ടുകൂടായ്മയോ പരത്തിയിട്ട് കാര്യമില്ല. സ്ത്രീകളും പുരുഷന്മാരും കുട്ടികളും മൃഗങ്ങളും എല്ലാവരും പുറത്തു വരട്ടെ. ഓര്‍ത്തോളൂ അല്ലാഹുവിന്റെയും പ്രകൃതിയുടെയും ഇഷ്ട്ടത്തിനെതിരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. എല്ലാവരും പരസ്പരം കണ്ടുകഴിഞ്ഞാലോ ഇടപഴകിക്കഴിഞ്ഞാലോ അസുഖം പടരുമെന്നു നിങ്ങളെന്തിന് വിശ്വസിക്കുന്നെന്നും വോയിസ് ക്ലിപ്പില്‍ പറയുന്നു.
എല്ലാവരും പുറത്തുവരിക. ഇത് അല്ലാഹുവിന്റെ വചനം പ്രചരിപ്പിക്കാനുള്ള സമയമാണ്. നമ്മള് മുസ്ലിങ്ങള്‍ ഒത്തുചേരുന്നത് തടയാനുള്ള അവിശ്വാസികളുടെ ഗൂഢാലോചനയാണ്. അസുഖത്തിന്റെ പേരും മുന്‍കരുതലും പറഞ്ഞു നമ്മള് മുസ്ലീങ്ങളുടെ മത മാര്‍ഗ്ഗങ്ങളെ തടയാനുള്ള വേലയാണ്. ഇതും വിശ്വസിച്ച് നമ്മള് വീട്ടില്‍ ഇരുന്നു കഴിഞ്ഞാല്‍ രോഗം മാറുമായിരിക്കും. പക്ഷേ, അതോടൊപ്പം നമ്മുടെ സാഹോദര്യവും അവസാനിക്കും. ഒരുമിച്ചിരിക്കരുത്, ഒരേ പാത്രത്തില്‍ നിന്നും ആഹാരം കഴിക്കരുതെന്ന് പറയുന്നത് മുസ്ലിമിനെ മുസ്ലിമില് നിന്നും അകറ്റി തൊട്ടുകൂടായ്മ പരത്താനുള്ള ശ്രമമാണെന്ന് മൗലാന സാദ് പറയുന്നു.
മാര്‍ച്ച് 13-15 ന്റെ ഇടയ്ക്ക് ദല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന മഹാസമ്മേളനത്തില്‍ ഇന്തോനേഷ്യ, മലേഷ്യ, സൗദി അറേബ്യ, കിര്ഗ്ഗിസ്ഥാന് പിന്നെ വിദേശരാജ്യങ്ങളില്‍ നിന്നും വന്ന മതപണ്ഡിതര്‍ നടത്തിയ സമ്മേളനത്തില്‍ ഏതാണ്ട് എണ്ണായിരത്തിലധികം പേര് പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: