ന്യൂദല്‍ഹി: തങ്ങളുടെ സാങ്കേതിക മികവ് കൊറോണ വ്യാപനം തടയാനുള്ള രാജ്യത്തിന്റെ പോരാട്ടത്തിനായി ഉപയോഗിച്ച് ഡിആര്‍ഡിഒ. അത്യാധുനിക ക്രിട്ടിക്കല്‍ കെയര്‍ വെന്റിലേറ്റര്‍, കൊറോണ രോഗികളെ പരിചരിക്കുന്നവര്‍ ധരിക്കേണ്ട സ്യൂട്ട് എന്നിവ സ്വന്തം നിലയ്ക്ക് വികസിപ്പിച്ചിരിക്കുകയാണ് ഡിആര്‍ഡിഒ. മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ സര്‍ക്കാരില്‍ നിന്നും കൊവിഡ് പ്രതിരോധത്തിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായി ഡിആര്‍ഡിഒ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സാനിറ്റൈസര്‍, മാസ്കുകള്‍ എന്നിവ ഉള്‍പ്പെടെ ഡിആര്‍ഡിഒ വിതരണത്തിനായി സജ്ജമാക്കി്.
4000 ലിറ്ററിലധികെ സാനിറ്റൈസറാണ് ഭാരതത്തിലെ വിവിധ സൈനികവിഭാഗങ്ങള്‍ക്ക് ഡിആര്‍ഡിഒ നിര്‍മ്മിച്ചു നല്‍കിയത്. ഇതിനുപുറമെ പാര്‍ലമെന്റ്, അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍, മറ്റു മന്ത്രാലയങ്ങള്‍, ദല്‍ഹിയിലെ വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളിലും സാനിറ്റൈസറുകള്‍ ലഭ്യമാക്കി.
നിര്‍മ്മാണത്തിലിരിക്കുന്ന വെന്റിലേറ്റര്‍ തങ്ങള്‍ തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്നതാണ്. ഒന്നിലധികം രോഗികളെ ഒരേസമയം ചികിത്സിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യകത. ഒരാഴ്ചക്കുള്ളില്‍ തന്നെ ഇത് വിതരണത്തിനായി സജ്ജമാകുമെന്നും ഡിആര്‍ഡിഒ അധികൃതര്‍ വ്യക്തമാക്കി.
രോഗികളെ പരിചരിക്കുന്നവര്‍ ധരിക്കേണ്ട എന്‍99 മാസ്കുകള്‍ അഞ്ച് ലയര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം നിര്‍മ്മിച്ചവയാണെന്ന് ഏജന്‍സി വ്യക്തമാക്കി. പുതുതായി വികസിപ്പിച്ചെടുത്ത സ്യൂട്ടുകള്‍ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുളളതാണെന്നും വിവിധ ഏജന്‍സികളില്‍ പരിശോധന നടത്തി ഇത് ഉറപ്പുവരുത്തിയിട്ടുള്ളതാണെന്നും ഡിആര്‍ഡിഒ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: