കോട്ടയം: സൈന്യത്തിന്റെ കരുത്തും ആവേശവുമായിരുന്ന മിഗ് 23 യുദ്ധ വിമാനം അക്ഷരനഗരിയില്‍ ഇനി കാഴ്ചവിരുന്നൊരുക്കും നാട്ടകം പോളി ടെക്നിക്കില്‍.യുദ്ധ രംഗത്ത് നിന്ന് വിരമിച്ച വിമാനം നാട്ടകം പോളി ടെക്നിക്കില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ശാസ്ത്ര സാങ്കേതിക വകുപ്പാണ്. ആസാമില്‍ നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ കോട്ടയത്തേക്ക് എത്തിച്ചിരിക്കുന്നത്. വ്യോമസേന ടെക്നിക്കല്‍ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിമാന ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. യന്ത്രഭാഗങ്ങള്‍ അഴിച്ചെടുത്ത ശേഷം എയര്‍ക്രാഫ്റ്റ് ഫ്രെയിമാണ് എത്തിയിരിക്കുന്നത്. അതിനാല്‍ പറക്കില്ല,
പക്ഷെ മിഗ് വിമാനത്തെ പൊതുജനങ്ങള്‍ക്ക് അടുത്ത് കാണാം.മിക്കോയന്‍ ഗോര്വച്ച് മിഗ് എന്നറിയപ്പെടുന്ന റഷ്യന്‍ നിര്‍മ്മിത മൂന്നാം തലമുറ പോര് വിമാനമാണ് മിഗ് 23. താഴ്ന്നു പറക്കുന്ന വിമാനങ്ങളെ കണ്ടെത്തുന്നതിനുള്ള റഡാര്‍ സംവിധാനം സോവിയറ്റ് യൂണിയന് ആദ്യമായി ഉപയോഗിച്ചത് ഈ വിമാനത്തിലാണ്. കാര്‍ഗില്‍ യുദ്ധ കാലത്ത് തോലോലിങ്, ബറ്റാലിക്, ടൈഗര്‍ ഹില്‍ തുടങ്ങിയ മലമടക്കുകളില്‍ ഒളിഞ്ഞിരുന്ന ഭീകരന്മാരെ കണ്ടെത്തിയത് മിഗ് വിമാനത്തിലെ റഡാര്‍ സംവിധാനങ്ങളും ക്യാമറകളുമാണ്.
സിയാച്ചിന്‍ മലനിരകള്‍, കിഴക്കന്‍ ലഡാക്ക്, കശ്മീര്‍ താഴ്വര തുടങ്ങി ഇന്ത്യയുടെ തന്ത്രപ്രധാനമായ യുദ്ധമേഖലകളിലെല്ലാം മിഗ് 23 സേവനം ചെയ്തു. 2009 ലാണ് മിഗ് 23 വിമാനങ്ങള്‍ സേനയില്‍ നിന്നു വിരമിക്കുന്നത്. സേനയുടെ പക്കല്‍ ഇനിയുള്ള മിഗ് വിമാനങ്ങള്‍ 21, 29 എന്നിവയാണ്. മിഗ് 21 വിമാനങ്ങള്‍ നാലു വര്‍ഷത്തിനകം സേവനം അവസാനിപ്പിക്കും. മിഗ് 29 വൈകാതെ നവീകരിച്ച് സേവന കാലാവധി നീട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: