ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപശേഷം പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ള കലാപകാരികളെ കോണ്‍ഗ്രസ്സ് സംരക്ഷിച്ചുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കോണ്‍ഗ്രസ്സ് എല്ലാകാലത്തും സിഖ് വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും ജസ്റ്റിസ് ധിംഗ്ര കമ്മീഷന് റിപ്പോര്‍ട്ട് ഭാഗങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സിഖ് സമൂഹത്തെ കലാപം അഴിച്ചുവിട്ട് വേട്ടയാടിയവര്‍ക്കെതിരെ ഒന്നും ചെയ്യാത്തവരാണ് കോണ്‍ഗ്രസ്സ്. അവര്‍ മനപൂര്‍വം സിഖ് വിരുദ്ധ കലാപകാരികളെ സംരക്ഷിക്കുകയാണ് ചെയ്തത്. കലാപത്തിനു കാരണക്കാരായ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടി എടുക്കാതെ കോണ്‍ഗ്രസ്സ് അവരെ സംരക്ഷിക്കുകയാണ് ചെയ്തത്. കലാപത്തെ സംബന്ധിച്ചുള്ള വിശദ റിപ്പോര്‍ട്ട് ജസ്റ്റിസ് ധിംഗ്ര കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. കമ്മീഷന്റെ എല്ലാ നിര്‍ദ്ദേശങ്ങളും എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കും. ജാവദേക്കര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സിഖ് മൂഹത്തിന് നീതി ലഭിക്കാനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ദിര ഗാന്ധിയുടെ മരണശേഷം അരങ്ങേറിയ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയാണ് ജസ്റ്റിസ് ധിംഗ്ര കമ്മീഷന്. കലാപത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ വഹിച്ച പങ്കിനെക്കുറിച്ച് നേരത്തേയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: