ഭാര്യ പുരുഷനാണെന്ന് ഭര്‍ത്താവായ മുസ്ലീം മതപണ്ഡിതന് അറിഞ്ഞത് വിവാഹം ശേഷം രണ്ടാഴ്ച്ച കഴിഞ്ഞ്. ഉഗാണ്ടയിലെ ഇമാമായ മുഹമ്മദ് മുതുംബനാണ് പുരുഷനെ ഭാര്യയാക്കി രണ്ടാഴ്ച കൂടെ താമസിപ്പിച്ചത്.
ഹിജാബ് ധരിച്ച സുന്ദരിയായ യുവതിയെ കണ്ട ഇമാം മുഹമ്മദ് വിവാഹ അഭ്യര്‍ഥന നടത്തുകയായിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. അയല്‍വാസികളുടെ വസ്ത്രവും ടിവിയും മോഷ്ടിക്കാന്‍ ശ്രമിച്ചതോടെയാണ് ഇമാമിന്റെ ഭാര്യ പുരുഷനാണെന്ന കള്ളി വെളിച്ചത്താകുന്നത്.
ദിവസങ്ങള്‍ക്കു മുന്‍പാണ് അയല്‍ക്കാരുടെ പരാതിയില്‍ ഇമാമും ഭാര്യയും പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. അയല്‍വാസികളുടെ വസ്ത്രവും ടിവിയും മോഷ്ടിക്കാന്‍ ഇമാമിന്റെ ഭാര്യ ശ്രമിച്ചു എന്നതായിരുന്നു ലഭിച്ച പരാതി. ഹിജാബ് ധരിച്ചെത്തിയ യുവതിയെ വനിത ഉദ്യോഗസ്ഥര്‍ ദേഹ പരിശോധന നടത്തിയതോടെയാണ് ഇമാമിന്റെ ഭാര്യ പുരുഷനാണ് എന്ന വിവരം പുറത്തറിയുന്നത്.
താനും വിവരം അറിഞ്ഞിരുന്നില്ലായിരുന്നുവെന്നും വിവാഹത്തിനായി ആളെ തിരയുന്ന സമയത്ത് കണ്ട യുവതിയോട് താന്‍ വിവാഹ അഭ്യര്‍ഥന നടത്തുകയായിരുന്നു എന്നാണ് ഇമാം പോലീസിനോട് പറഞ്ഞത്. ഇമാമിന്റെ പണം തട്ടാനായാണ് താന്‍ ഇത്തരത്തില്‍ ആള് മാറാട്ടം നടത്തിയത് എന്ന് പോലീസ് ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റസമ്മതം നടത്തി. തുടര്‍ന്ന് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: