കൊച്ചി: പ്രേമബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ഷായെ സഹായിക്കാന്‍ മുസ്ലിം തീവ്രവാദ സംഘടന. സംഘടനയുടെ നെട്ടൂരിലുള്ള നേതാവാണ് സഫര്‍ഷായെ സഹായിക്കാന്‍ രംഗത്തുള്ളത്. ഇയാള്‍ മുഖേനയാണ് കേസ് നടത്തിപ്പ്. സഫര്‍ഷായെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
വാല്‍പ്പാറയില്‍ വച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിന് സഫര്‍ഷാ കത്തി വാങ്ങിയത് കൃത്യം നടത്തുന്നതിന് പത്ത് ദിവസം മുമ്പാണ്. കത്തി വാങ്ങിയത് എറണാകുളം നഗരത്തിലെ കടയില്‍ നിന്നാണെന്നും കണ്ടെത്തി. എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് സഫര്‍ഷാ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കത്തി കണ്ടെടുക്കുന്നതിനും മറ്റ് തെളിവുകള്‍ ശേഖരിക്കുന്നതിനുമായി സഫര്ഷായേയുംകൊണ്ട് വ്യാഴാഴ്ച വാല്‍പ്പാറയിലേക്ക് പോകുമെന്ന് സെന്‍ട്രല്‍ എസ്എച്ച്ഒ എസ്. വിജയശങ്കര്‍ പറഞ്ഞു.
പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ദുരുപയോഗിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സഫര്‍ഷായെ ആറ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രേമബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഏഴിനാണ് സഫര്‍ഷാ കൊലപ്പെടുത്തിയത്. കാര്‍ ഷോറൂമിലെ ഡ്രൈവറായിരുന്ന സഫര്‍ അവിടെ നിന്ന് മോഷ്ടിച്ച കാറിലാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പ്രണയത്തില്‍ നിന്ന് പിന്മാറിയതോടെ ചില കാര്യങ്ങള്‍ പറഞ്ഞ് ഒഴിയാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി വാല്‍പ്പാറയ്ക്ക് കൊണ്ടുപോയി. ഇടയ്ക്ക് കാര്‍ നിര്‍ത്തി മുന്‍ സീറ്റിലിരുന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം തേയിലത്തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. പൊള്ളാച്ചിയിലേക്ക് കടക്കുന്നതിനിടെ ചെക്ക് പോസ്റ്റിലെ പരിശോധനയിലാണ് കാറില്‍ രക്തം കണ്ടെത്തിയത്. തമിഴ്നാട് പോലീസ് സഫര്‍ഷായെ തടഞ്ഞ് വച്ചശേഷം കേരള പോലീസിനെ അറിയിക്കുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: