തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐയെ വധിച്ച കേസില്‍ പിടിയിലായ ഭീകരരെല്ലാം അല്ഉമയിലെ അംഗങ്ങളായിരുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ക്യുബ്രാഞ്ചിന് ലഭിച്ചു. സംഘടന നിരോധിച്ചതോടെ തമിഴ്നാട് നാഷണല്‍ ലീഗ് എന്ന സംഘടന രൂപീകരിച്ചു. ഇതും പോലീസ് തടഞ്ഞതോടെ തമിഴ്നാടിന് പുറത്ത് കര്‍ണാടക, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. യുവാക്കളെ സംഘത്തിലേക്ക് ചേര്‍ക്കുകയായിരുന്നു ലക്ഷ്യം.
അതിന് സമാന സ്വഭാവമുള്ള സംഘടനകളുമായി ചേര്‍ന്നു. സിമി ഉള്‍പ്പെടെയുള്ള ഭീകര സംഘങ്ങള്‍ക്ക് പണം നല്‍കിയവരുടെ സഹായം തേടി. തുടര്‍ന്നാണ് നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പരിശീനത്തിന് പോയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കമാന്‍ഡര്‍ ഖാജാമൊയ്ദീന്‍, അബുള്‍ സമദ്, സെയ്ദലവി നവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
തുടര്‍ന്ന് ഇവര്‍ ദല്‍ഹി, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ആയുധ പരിശീലനം അടക്കം നിരവധി ക്യാമ്പുകള്‍ സംഘടിപ്പിച്ചു. അതിനുശേഷമാണ് റിപ്പബ്ലിക് ദിനത്തിന് രാജ്യത്താകമാനം സ്ഫോടനം നടത്താന്‍ പദ്ധതി ഇട്ടത്. ഇതിനായിസ്ഫോടകവസ്തുക്കളും ആയുധങ്ങളും എത്തിച്ചു. ഇതിനിടെ ഭീകരരില്‍ പ്രധാനിയായ ഇമ്രാന് ഖാന് ഉള്‍പ്പെടെയുള്ള മൂന്നുപേരെ ബെംഗളൂരുവില്‍ പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്. ഇതിനുള്ള പകരം വീട്ടലായിട്ടാണ് വില്‍സണെ വെടിവച്ച് കൊന്നത്.
കളിയിക്കാവിളയില്‍ ആക്രമണം നടത്തിയതിന് പിറ്റേദിവസം ഇസ്ലാമിക് സ്റ്റേറ്റിന്റെ കമാന്‍ഡര്‍ ഖാജാമൊയ്ദീന്‍, അബ്ദുള്‍ സമദ്, സെയ്ദലവി നവാസ് എന്നിവര്‍ ദല്‍ഹിയില്‍ അറസ്റ്റിലായി.
പിന്നാലെ തൗഫീഖിന് തോക്ക്എത്തിച്ച ഇജാസ് പാഷയും പിടിയിലായി. എന്നാല്‍, എസ്ഐയെ വെടിവയ്ക്കാനുള്ള എല്ലാ സഹായവും ചെയ്ത വിതുര സ്വദേശി സെയ്ദലിയെ ഇനിയും പിടികൂടിയിട്ടില്ല. ഇയാളാണ് നെയ്യാറ്റിന്‍കര മുസ്ലിം പള്ളിയിലെത്തിച്ചതും നെയ്യാറ്റിന്‍കരയില്‍ വാടകവീട് എടുത്ത് നല്കിയതും. സെയ്ദലിക്ക് ഇതിന് സഹായം നല്കിയ നെയ്യാറ്റിന്‍കര മുസ്ലിം പള്ളി മുക്രി ജാഫറും ക്യുബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. സെയ്ദലിക്ക് വേണ്ടണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: