പനാജി: 1947-ല്‍ രാജ്യം സ്വാതന്ത്ര്യം നേടുമ്പോഴും ഗോവക്കാര്‍ക്ക് അത് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. പോര്‍ച്ചുഗീസുകാരില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ വൈകിയതിന് കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ‘അറിയുക നിങ്ങളുടെ സൈന്യത്തെ’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോഴും തീരദേശ സംസ്ഥാനമായ ഗോവക്ക് അത് ആസ്വദിക്കാനായില്ല. 14 വര്‍ഷത്തിന് ശേഷം 1961ല്‍ മാത്രമാണ് അവര്‍ക്ക് അതിന് അവസരം ലഭിച്ചത്. അതിന് കാരണക്കാരന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവാണെന്നും ഗോവ മുഖ്യമന്ത്രി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: