തിരുവനന്തപുരം : ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവേന്ദര്‍ സിങ്ങിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ടെന്ന് വ്യാജ പ്രചാരണം നടത്തി സിപിഎം നേതാവ്. മുന്‍ എംപി കൂടിയായ എം.ബി. രാജേഷിന്റെ എഫ്ബി പോസ്റ്റിലൂടെയാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
അറസ്റ്റിലായ ദേവീന്ദര്‍ സിങ്ങിന് ധീരതയുടെ അവാര്‍ഡുകളൊന്നും നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ജമ്മു കശ്മീര്‍ പോലീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. മാധ്യമങ്ങള്‍ വ്യാജവാത്ത പ്രചരിപ്പിക്കുകയാണെന്നും, തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തിലുള്ള ഇത്തരം വാര്‍ത്തകള്‍ നല്‍കരുതെന്നും ജമ്മു കശ്മീര്‍ പോലീസ് ആവശ്യപ്പെട്ടതാണ്. എന്നിട്ടും പോസ്റ്റ് പിന്‍വലിക്കുകയോ വിശദീകരണം നല്‍കാതെ വാസ്തവ വിരുദ്ധമായ വാര്‍ത്ത സിപിഎം നേതാവ് വീണ്ടും വീണ്ടും പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
ജമ്മു കശ്മീര്‍ പോലീസ് അംഗമായ ദേവേന്ദര്‍ സിങ്ങിന് സ്ഥാനക്കയറ്റം നല്‍കിയത് സംസ്ഥാന പരിധിയില്‍ വരുന്നതാണ്. നാഷണല്‍ കോണ്‍ഫറന്‍സ്- പിഡിപി സര്‍ക്കാരുകളാണ് സ്ഥാന കയറ്റം നല്‍കിയത്. എന്നാല്‍ എംപി പദവി വഹിച്ചയാള്‍ ആയിരുന്നിട്ട് കൂടി ഇതിനും കേന്ദ്ര സര്‍ക്കാരിനെയാണ് എം.ബി. രാജേഷ് കുറ്റം പറയുന്നത്. ഇന്ത്യന്‍ സൈന്യത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വിധത്തിലാണ് എം.ബി. രാജേഷ് പറയുന്നത്. അതേസമയം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ എംബി രാജേഷിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സുരക്ഷ സൈന്യത്തെ ഒട്ടാകെ അപമാനിക്കുന്ന വിധത്തിലാണ് പോസ്റ്റെന്നും ആരോപണമുണ്ട്.
രാജ്യസ്നേഹി കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായിട്ടും രാജ്യസ്നേഹത്തിന്റെ സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ട് കാണിക്കുന്നില്ലെന്ന വിമര്‍ശനവുമായാണ് ഈ പോസ്റ്റ് തുടങ്ങുന്നത്. ദേവേന്ദര്‍ സിങ് രാഷ്ട്രപതിയില്‍ നിന്നു വിശിഷ്ട സേവനത്തിന് പുരസ്കാരം കൈപ്പറ്റിയതാണെന്നും ആരോപിക്കുന്നുണ്ട്.
കൂടാതെ പാര്‍ലമെന്റ് ആക്രമണക്കേസിലെ ഒരു പ്രതിക്ക് ദല്‍ഹിയില്‍ സൗകര്യങ്ങളൊരുക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടത് അന്നത്തെ ഡിെൈവസ്പിയായിരുന്ന ദേവീന്ദറാണെന്ന് അഫ്സല് ഗുരുവിന്റെ കത്തില്‍ പറയുന്നതായും ആരോപിക്കുന്നുണ്ട്. കൂടാതെ പോസ്റ്റില്‍ ബിജെപിക്കെതിരേയും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പാര്‍ലമെന്റ് ആക്രമണം അന്നത്തെ വാജ്പേയ് സര്‍ക്കാരിന് രക്ഷയായി. ഭീകരാക്രമണങ്ങളെല്ലാം ബിജെപിയെ സഹായിക്കുന്നുവെന്നും രാജേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: