ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടേയും രാജ്യത്തു നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലേയും പാക്കിസ്ഥാന് ബന്ധത്തിനു കൂടുതല്‍ തെളിവുകള്‍. ന്യൂദല്‍ഹി ശഹീന്‍ബാഗില്‍ നടന്ന സിഎഎ വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പങ്കെടുത്ത് പാക്കിസ്ഥാനിലെ ലാഹോറിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം. 13ന് രാവിലെ ലാഹോറില്‍ സെമിനാറില്‍ പങ്കെടുക്കുന്ന അയ്യരുടെ വീഡിയോ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ലാഹോറില്‍ ചില നേതാക്കളുമായി അയ്യര്‍ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനു ശേഷമാണ് ശഹീന്‍ബാഗില്‍ എത്തി സിഎഎ വിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരേയും ബിജെപിക്കെതിരേയും വിമര്‍ശനം ഉന്നയിച്ചത്. സിഎഎ പ്രധാനമായും ലക്ഷ്യമിടുന്നത് മുസ്ലിങ്ങളെ ആണെന്നു പലകുറി തന്റെ പ്രസംഗത്തില്‍ അയ്യര്‍ ആരോപിച്ചിരുന്നു.
ലാഹോറില്‍ നടന്ന പരിപാടിയിലും ഇന്ത്യ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ദല്‍ഹിയില്‍ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലയാളി എന്നുവരെ അയ്യര്‍ ആരോപിച്ചത്. ഇസ്ലാം മതവും മുസ്ലിങ്ങളും ഇല്ലാത്ത ഇന്ത്യ ആരും സ്വപ്നം കാണേണ്ടെന്നും അയ്യര്‍ വ്യക്തമാക്കിയിരുന്നു. സിഎഎ വിഷയത്തില്‍ പാക്കിസ്ഥാന് അജന്‍ഡയാണ് കോണ്‍ഗ്രസ് നേതാവ് നടപ്പാക്കുന്നതെന്ന ആരോപണം ഇതിനോടകം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: