ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മയെ ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍-2019 ആയി ഐസിസി തിരെഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ലോകകപ്പില്‍ നേടിയ 5 എണ്ണം ഉള്‍പ്പെടെ 7 സെഞ്ച്വറികളാണ് ഹിറ്റ്മാന് ഇന്ത്യക്കായി അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സാണ് വേള്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലീഷ് ടീമിന് ലോകകപ്പ് ലഭിക്കുന്നതിലേക്ക് വഴി തെളിച്ചത് സ്റ്റോക്സിന്റെ പ്രകടനമായിരുന്നു. മുന്‍ വെസ്റ്റിന്റീസ് താരം സര് ഗാര്‍ഫീല്‍ഡ് സോബറിന്റെ പേരിലുള്ള ട്രോഫിയാണ് സ്റ്റോക്സിന് ലഭിക്കുക.
അതേ സമയം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിന് അര്‍ഹനായി. മത്സരത്തിനിടെ ആസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനു നേരെ കൂകിയ ആരാധകരോട് സ്മിത്തിനെ പ്രോത്സാഹിപ്പിക്കാന്‍ കോഹ്ലി ആവശ്യപ്പെട്ടിരുന്നു. വിവേകപൂര്‍വമായ ഈ പ്രവര്‍ത്തിയാണ് കോഹ്ലിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇന്ത്യന്‍ ബൗളര്‍ ദീപക് ചാഹറിന്റെ ബംഗ്ലാദേശിനെതിരെ നടത്തിയ ബൗളിംഗ് പ്രകടനം ടി-ട്വന്റി പെര്‍ഫോമന്‍സ് ഓഫ് ദഇയര്‍ അവര്‍ഡ് നേടി. ബംഗ്ലാദേശിനെതിരെ ചാഹര്‍ 3.2 ഓവറില്‍ 7 റണ്‍ വിട്ടുകൊടുത്ത് 6 വിക്കറ്റ് നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ 59 വിക്കറ്റ് നേടിയ ആസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സിനെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറായും ആസ്ട്രേലിയയുടെ തന്നെ മാര്‍നസ് ലാബുസ്ചെയ്നെ പുരുഷന്മാരുടെ ഇനത്തില്‍ മികച്ച യുവ പ്രതിഭയായും തെരെഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: