ടെഹ്റാൻ: ഉക്രൈൻ വിമാനം വെടിവച്ചിട്ട സൈനികരിൽ ചിലരെ അറസ്റ്റ് ചെയ്തതായി ഇറാൻ സമ്മതിച്ചു. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന് സൈനിക കമാന്റര്‍ കാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം മിസൈല്‍ ആക്രമണത്തില്‍ വധിച്ചതോടെയാണ് പശ്ചമേഷ്യയിലെ സാഹചര്യം വഷളായത്. ഇതിനെതിരായ തിരിച്ചടി ഇറാന് സൈന്യം ആംരംഭിച്ച വേളയിലാണ് ഉക്രൈന് യാത്രാ വിമാനം തകര്‍ന്നുവീണത്.
സംഭവത്തിൽ പങ്കാളികളായ മുപ്പതോളം സൈനികരെയാണ് അറസ്റ്റ് ചെയ്തത്. വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തുവെന്നും ഇറാൻ നിയമ വക്താവ് ഘോലാഹുസൈൻ ഇസ്മയിലി അറിയിച്ചു. വിമാനം തകർന്നതിൽ ഞങ്ങൾക്ക് ബന്ധമില്ലെന്നായിരുന്നു ആദ്യം ഇറാൻ പറഞ്ഞിരുന്നത്. എന്നാൽ ദുരന്തത്തിന്റെ കാരണങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ഒരോന്നായി പുറത്തുവിട്ടതോടെയാണ് ഇറാൻ കുറ്റസമ്മതം നടത്തിയത്. 167 യാത്രക്കാരടക്കം 176 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടില്ല. 82 ഇറാന് സ്വദേശികളും 57 കാനഡക്കാരും 11 ഉക്രൈന് സ്വദേശികളും വിമാനത്തിലുണ്ടായിരുന്നു. ഉക്രൈന് വിമാനക്കമ്പനിയുടെ നിയന്ത്രണത്തിലുള്ളതായിരുന്നു വിമാനം.
ദുരന്തത്തെക്കുറിച്ചുള്ള സൈനിക അന്വേഷണത്തില്‍ ബോയിംഗ് 737 വിമാനത്തെ തകര്‍ത്ത മിസൈലുകള്‍ കണ്ടെത്തിയതായി ഇറാൻ പ്രസിഡന്റ് ഹസ്സന് റൂഹാനി വ്യക്തമാക്കിയിരുന്നു. ഇത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ നടപടികളും (നഷ്ടപരിഹാരം ഉറപ്പാക്കാന്‍) പ്രസക്തമായ എല്ലാ സംഘടനകളോടും താന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ഹസ്സന് റൂഹാനി പറഞ്ഞു.
ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡിന്റെ എയ്റോസ്പേസ് കമാന്‍ഡര്‍ അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാല്‍, ബോയിംഗ് 737 നെതിരെ ക്രൂയിസ് മിസൈല്‍ തൊടുത്തുവിട്ടത് ഓപ്പറേറ്ററുടെ സ്വതന്ത്രമായ ചിന്താഗതിയായിരുന്നുവെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അമീറാലി ഹാജിസാദെ പറഞ്ഞു. ഓപ്പറേറ്റര്‍ തന്റെ മേലുദ്യോഗസ്ഥരില്‍ നിന്ന് അനുമതി നേടുന്നതില്‍ പരാജയപ്പെട്ടു, അദ്ദേഹം പറഞ്ഞു.
ഫ്ലൈറ്റ് പി എസ് 752 ലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഇറാനികളും കനേഡിയന്‍ പൗരന്മാരുമായിരുന്നു. അവരില്‍ ഇരട്ട പൗരത്വമുള്ളവരുമുണ്ടായിരുന്നു. കൂടാതെ, ഉക്രേനിയക്കാര്‍, അഫ്ഗാനികള്‍, ബ്രിട്ടീഷുകാര്‍, സ്വീഡിഷുകാര്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: