ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ പാക് വെടിവയ്പ്പില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. വെടിയേറ്റു മരിച്ച ഒരാളുടെ തല വെട്ടിമാറ്റിയ നിലയിലായിരുന്നു. മുഹമ്മദ് അസ്ലം, അല്‍ത്താഫ് ഹുസ്സൈന്‍ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കന്നുകാലി മേയ്ക്കലിനിടെ നിയന്ത്രണരേഖ മുറിച്ചു കടന്നുവെന്നാരോപിച്ചാണ് പാക്കിസ്ഥാന് വെടിയുതിര്‍ത്തത്. എന്നാല്‍, ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശത്ത് തന്നെയായിരുന്നു ഇവരെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പൂഞ്ച് ജില്ലയിലെ ദേഗ്വാര്‍, ഗുല്പാര് മേഖലകളില്‍ ഇന്നലെ പാക്കിസ്ഥാന് കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി പാക്കിസ്ഥാന് കരാര്‍ ലംഘിച്ച് വെടിയുതിര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: