ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ വീണ്ടും ഇറാന്റെ റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ സൈനിക താവളങ്ങളില്‍ റോക്കറ്റുകള്‍ പതിച്ചതായി റിപ്പോര്‍ട്ട്. സൈനിക താവളത്തില്‍ ഏഴ് റോക്കറ്റുകള്‍ പതിച്ചതായാണ് വിവരം. ആക്രമണത്തില്‍ നാല് ഇറാഖി വ്യോമ സേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജനുവരി എട്ടിനാണ് ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ സൈനിക താവളങ്ങളില്‍ ഇറാന് ആദ്യം മിസൈല്‍ ആക്രമണം നടത്തിയത്. ഇറാഖിലെ ഇര്ബിലേ, അല്‍ അസദിലെ എന്നിവിടങ്ങളിലെ രണ്ട് സൈനിക താവളങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. പിന്നീട് ജനുവരി ഒന്‍പതിന് റോക്കറ്റ് ആക്രമണവും നടന്നിരുന്നു. ബാഗ്ദാദിലെ യുഎസ് എംബസ്സിക്ക് 100 മീറ്റര്‍ സമീപത്തായായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: