ന്യൂദല്‍ഹി: ഐഎസ്ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങള്‍ ഗൂഗിള്‍, ആപ്പിള്‍, ബിംഗ് മാപ്പുകളില്‍ നിന്നു ലഭിക്കുന്ന ചിത്രങ്ങളെക്കാള്‍ കൂടുതല്‍ വ്യക്തവും മികച്ചതുമാണെന്ന് പഠനം. കഴിഞ്ഞ ദിവസം ഇസ്റോയുടെ ട്വീറ്റിലാണ് ഭാരതം വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ ‘കാര്‍ട്ടോസാറ്റ് -3’ പകര്‍ത്തിയ ഖത്തറിന്റെ ചിത്രം പുറത്തുവിട്ടത്. 2019 ഡിസംബര്‍ 28ന് പകര്‍ത്തിയ ഈ ‘ഹൈ-റെസല്യൂഷന്‍ പാന്‍ക്രോമാറ്റിക് ഇമേജ്’ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
കാര്‍ട്ടോസാറ്റ്- 3 പകര്‍ത്തിയ ഖത്തര്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന ഹൈ-റെസല്യൂഷന്‍ പാന്‍ക്രോമാറ്റിക്, മള്‍ട്ടി-സ്പെക്ട്രല്‍ ഇമേജുകളാണ് ഇസ്റോ പുറത്ത് വിട്ടത്. ചിത്രങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ഐഎസ്ആര്‍ഒ ട്വീറ്റില്‍ വ്യക്തമാക്കി. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, പാം സിറ്റി ഗാര്‍ഡന്‍സ്, പഴയ ദോഹ വിമാനത്താവളം എന്നീ മൂന്ന് പ്രധാന മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഖത്തറിന്റെ ചിത്രമാണ് ഉപഗ്രഹം പകര്‍ത്തിയത്.
ഗൂഗിള്‍ മാപ്സ്, ബിംഗ് മാപ്സ്, ആപ്പിള്‍ മാപ്സ് എന്നിവയ്ക്കൊപ്പം ഇസ്റോയുടെ കാര്‍ട്ടോസാറ്റ് -3 എടുത്ത ചിത്രങ്ങള്‍ തമ്മിലുള്ള താരതമ്യം ഇങ്ങനെ:
എര്‍ത്ത് ഇമേജിംഗ് ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് -3. ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജിംഗ് ശേഷിയുള്ള മൂന്നാം തലമുറയിലെ വേറിട്ട നൂതന ഉപഗ്രഹമാണിത്. 97.5 ഡിഗ്രി ചെരിവില്‍ 509 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ ഉപഗ്രഹം നിലകൊള്ളുന്നത്. 2019 നവംബര്‍ 27ന് രാവിലെ 09:28നാണ് പിഎസ്എല്‍വി-സി 47 ഉപയോഗിച്ച് കാര്‍ട്ടോസാറ്റ് -3യെ ഭ്രമണപദത്തില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: