ക്വാലാലംപൂര്‍: ഇസ്ലാമിക ഭീകരനും മത പ്രഭാഷകനുമായ സാക്കിര്‍ നായിക് വിചിത്രവാദങ്ങളുമായി രംഗത്ത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തെ പിന്തുണച്ചാല്‍ തനിക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാമെന്നും ഇന്ത്യയില്‍ സൈ്വര്യമായി താമസിക്കാനുള്ള സൗകര്യം ഒരുക്കാമെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തെന്നും സക്കീര്‍ നായിക്. എന്നാല്‍, താന്‍ ആ വാഗ്ദാനം നിരസിച്ചു. അത്തരത്തില്‍ ഇന്ത്യയില്‍ താമസിക്കേണ്ടെന്നും അറിയിച്ചു. പിന്നീടും മോദിക്കും അമിത് ഷായ്ക്കും വേണ്ടി ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ടു. ഒപ്പം, താനുമായി രഹസ്യ കൂടിക്കാഴ്ചയ്ക്കു ഇന്ത്യന്‍ പ്രതിനിധികള്‍ തയാറാണെന്നും അറിയിച്ചു. ഇസ്ലാമിക രാജ്യങ്ങളുമായി നല്ല ബന്ധം വളര്‍ത്തുന്നതിനു തന്റെ ബന്ധങ്ങള്‍ ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞുവെന്നും സാക്കിര്‍ നായിക്. വീഡിയോ സന്ദേശത്തിലാണ് നായിക്കിന്റെ വിചിത്രവാദങ്ങള്‍. ഇതിനു പിന്നാലെ നായിക്കിനെതിരേ രൂക്ഷ പരിഹാസവുമായി ഇന്ത്യക്കാര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി.
ഇന്ത്യയില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് സാക്കിര്‍ നായിക് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ പ്രമുഖനാണ്. ധാക്ക ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ മൊഴിയെ തുടര്‍ന്നാണ് സാക്കിര്‍ നായിക്കിന് മേല്‍ കുരുക്ക് വീഴുന്നത്. കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ ഇടപാടും സാക്കിറിനെതിരേ ഉണ്ട്. ഈ പണം തീവ്രവാദത്തിനായി ഫണ്ട് ചെയ്തെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്. ഐഎസില്‍ ചേരാന്‍ പ്രചോദനം കിട്ടിയത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ആയിരുന്നു എന്നാണ് അവരുടെ മൊഴി. ഭീകരവാദം, മതപരിവര്‍ത്തനം തുടങ്ങിയ കേസുകളില്‍ ആണ് ദേശീയ അന്വേഷണ ഏജന്‍സി സാക്കിര്‍ നായിക്കിനെ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട് പോയ സാക്കിര്‍ നായിക്കിന് മലേഷ്യന്‍ സര്‍ക്കാര്‍ അഭയം നല്‍കുകയും ചെയ്തു. പെര്‍മനന്റ് റെസിഡന്‍സ് നല്കി അവിടെ താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. സാക്കീറിനെ കൈമാറുന്നത് സംബന്ധിച്ചു മലേഷ്യന്‍ സര്‍ക്കാരിലും അഭിപ്രായ വ്യത്യാസം രൂക്ഷമാണ്. സക്കീറിനെ കൈമാറമെന്ന മുന്‍ നിലപാടില്‍ നിന്നു പിന്നീട് മലേഷ്യ പിന്നാക്കം പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: