കണ്ണൂര്‍: ഒന്നരക്കോടി രൂപയുമായി വളപട്ടണത്ത് പിടിയിലായ സംഘം സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളെന്ന് സംശയം. നീലേശ്വരത്ത് പച്ചക്കറി വ്യാപാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ വളപട്ടണത്ത് വെച്ച് പിടികൂടിയപ്പോഴാണ് കാറിന്റെ രഹസ്യഅറയില്‍ വെച്ച് 1.45 കോട രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്.
കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ളി സ്വദേശികളായ എസ്.ബി. കിഷോര്‍ നാനാജി(33), സാഗര്‍ പാല ഡോഖ്ളേര്(21) എന്നിവരാണ് പോലീസ് പിടിയിലായത്. വ്യാപാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ഝാര്‍ഖണ്ഡ് രജിസ്ട്രേഷനിലുള്ള കാറാണ് പോലീസ് പിടികൂടിയത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സംഘം ദേശീയപാത വഴി വരുന്നുണ്ടെന്ന കണ്ണൂര്‍ വിമാനത്താവളം കസ്റ്റംസ് കമ്മീഷണര്‍ നല്കിയ വിവരത്തെതുടര്‍ന്നാണ് പോലീസുകാര്‍ വിശദമായി പരിശോധിച്ചത്. എന്നാല്‍ സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്വര്‍ണം ദേശീയപാതയില്‍ വെചച് മറ്റാര്‍ക്കോ കൈമാറിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇതേത്തുടര്‍ന്ന് നീലേശ്വരം മുതല്‍ പാപ്പിനിശ്ശേരി വരെയുള്ള ദേശീയപാതയോരത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ് പോലീസ് സംഘം.
പിടിയാലയവര്ക്കെതിരെ കുഴല്‍പ്പണം പിടികൂടിയ സംഭവത്തിലും വ്യാപാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നീലേശ്വരത്തെ രാജാസ് റോഡിലെ പച്ചക്കറി വ്യാപാരി കരിവെള്ളൂര്‍ പൂത്തൂര്‍ സ്വദേശിയും കരുവാച്ചേരിയില്‍ താമസക്കാരനുമായ കെ.പി. തമ്പാനാണ് കാറിടിച്ച് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: