മോൾഡോവ ദേശീയ മെഡിക്കല്‍ സര്‍വകലാശാല ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വിസിറ്റിങ് പ്രൊഫസര്‍ പദവിനൽകി ആദരിച്ചു! വാർത്ത കണ്ട് ഞെട്ടി. ഏതെടാ ഈരാജ്യം? ഒടുവിൽ ഗൂഗിൾമാപ്പ് നോക്കി കണ്ടുപിടിച്ചു. പഴയ സോവിയറ്റ് അംഗ രാജ്യം. ഏറ്റവും ദാരിദ്ര്യംപിടിച്ച യൂറോപ്യൻ രാജ്യങ്ങളിൽ ഒന്ന്
ഏകദേശം 350 മലയാളിക്കുട്ടികൾ മോൾഡോവയിലെ നിക്കോളൈ ടെസ്റ്റിമിറ്റാണു സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന് ആന്റ് ഫാര്‍മസിയിൽ (Nicolae Testemitanu State University of Medicine&Pharmacy) പഠിക്കുന്നു. കേരളം ഇവർക്ക് നല്ല ബിസിനസ് ലഭിക്കുന്ന സ്ഥലം. ഇടനിലക്കാർ കാശുണ്ടാക്കുന്ന മേഖല.
ഈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു ഡെലിഗേഷൻ 2019 മാർച്ച് 8ന് കേരളത്തിൽ വന്ന് മുഖ്യമന്ത്രിയേയും മന്ത്രി ശൈലജയെയും കാണുന്നു. കൂടെയുള്ള ആളെ ശ്രദ്ധിക്കുക. അയാളാണ് EQ Listing എന്ന വിദ്യാഭ്യാസ കച്ചവട ഇടനിലക്കാരൻ മനു രാജഗോപാൽ. മൊൾഡോവ യൂണിവേഴ്സ്റ്റിറ്റിക്കും മന്ത്രിക്കും ഇടയിലുള്ള പാലം.
യൂണിവേഴ്സിറ്റിയുടെ ആവശ്യം:
“..to establish collaborative relations with the management of the Ministry of Health, with the medical universities and hospitals in India, for organizing the practical internships of Indian students who is studying at USMF „Nicolae Testemitanu”
ഇവരുടെ കോളേജിൽ പഠിക്കുന്ന കുട്ടികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ഇന്റേൺഷിപ് ചെയ്യാനുള്ള അംഗീകാരം. അതാണാവശ്യം. ഇതിനു പിറകെ അവർ മന്ത്രിയെ മോൾഡോവോയിലേക്ക് ക്ഷണിക്കുന്നു. മന്ത്രി ക്ഷണം സ്വീകരിക്കുന്നു. മന്ത്രി ശൈലജ നവംബർ 29 ന് മൊൾഡോവ സന്ദർശിക്കുന്നു.. കൂടെ നിറ സാന്നിദ്ധ്യമായി മനു രാജഗോപാലും. എന്തൊക്കെയാണ് യൂണിവേഴ്സിറ്റിയും മന്ത്രിയും തമ്മിലുള്ള കരാറുകൾ, അതിൽ മനുവിന് ഗുണമെന്ത് എന്നുള്ളതെല്ലാം കണ്ടുപിടിക്കേണ്ട കാര്യങ്ങൾ.
പക്ഷെ യൂണിവേഴ്സിറ്റിക്ക് സന്ദർശനം വൻ വിജയം!
മന്ത്രി തിരിച്ചുവന്ന് ഒരുമാസത്തിനുള്ളിൽ യൂണിവേഴ്സിറ്റിയുടെ വക സമ്മാനം റെഡി. മാധ്യമങ്ങൾക്ക് ആഘോഷം. പക്ഷെ ആർക്കും ഈ യൂണിവേഴ്സിറ്റിയെക്കുറിച്ചോ, അവരുടെ സന്ദർശനങ്ങളെക്കുറിച്ചോ, സാധിച്ചെടുത്ത കാര്യങ്ങളെക്കുറിച്ചോ, ഇടനിലക്കാരന്റെ പങ്കിനെക്കുറിച്ചോ ഒരു ചോദ്യവുമില്ല. അത് ശരിയാവുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: