ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. പാക്കിസ്ഥാനില്‍ ഹിന്ദുയുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. മിര്‍പൂരിലെ ഖാസ് ജില്ലയിലാണ് സംഭവം. നേരത്തേ യുവതിയെ തട്ടികൊണ്ടുപോയതായുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് മൃതദേഹം കണ്ടെത്തുന്നത്. ഒടിഞ്ഞ കൈകാലുകള്‍ കെട്ടിവച്ച്, അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാകിസ്ഥാനിലെ പെഷാവറില്‍ സിഖ് യുവാവിനെ വെടിവച്ച് കൊന്നതിനു തൊട്ടുപിന്നാലെയാണ് ഹിന്ദു യുവതിയും കൊല്ലപ്പെട്ട വാര്‍ത്ത വന്നിരിക്കുന്നത്. ഇതോടെ രാജ്യത്തെ സിഖ്, ഹിന്ദു വംശജര്‍ അതീവ ആശങ്കയിലാണ് . കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ട്വിറ്ററിലൂടെ ഇക്കാര്യം വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നന്കാനാ സാഹിബ് ഗുരുദ്വാരക്ക് നേരെ നടന്ന അക്രമത്തോടനുബന്ധിച്ച് നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിഖ് യുവാവിന്റെ മരണശേഷം ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു . ഗുരുദ്വാര ആക്രമണത്തിനും, ന്യൂനപക്ഷ സമുദായാംഗമായ ജാഗിത് കൗറെന്നെ പെണ്‍കുട്ടിയുടെ നിര്‍ബന്ധമതപരിവര്‍ത്തനത്തിനും രവീന്ദര്‍ സിംഗിന്റെ കൊലപാതകത്തിനും എതിരെ കടുത്ത അമര്‍ഷവും ആശങ്കയുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: