ന്യൂദല്‍ഹി: പുതുവര്‍ഷത്തില്‍ ഷവോമി പുതു ഫോണുകളൊന്നും പുറത്തിറക്കിയില്ലെങ്ങിലും ചൈനയിലെ ഫാക്ടറികളില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങുന്ന ഫോണ്‍ സീരീസായി എംഐ10. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഷവോമി എംഐ10, എംഐ10 പ്രോ എന്നീ ഫോണുകള്‍ വിപണിയില്‍ എത്തിക്കാനാണ് തീരുമാനം. ഫോണിന്റെ പിന് പാനലിന്റെ ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സ്നാപ്ഡ്രാഗണ്‍ 855 സീരീസ് പവര്‍ഡ് സ്മാര്‍ട്ട്ഫോണുകളില്‍ പ്രതീക്ഷിക്കാവുന്ന പ്രകടനം ഇതിലും പ്രതീക്ഷിക്കാവുന്നതാണ്.
ക്വാഡ് ബാക്ക് ക്യാമറകളെ ഹൈലൈറ്റ് ചെയ്യുന്നതാണ് പുതിയ മോഡലുകള്‍. അതേസമയം എംഐ 10 പ്രോയുടെ റെന്‍ഡറുകള്‍ സാംസങ്ങ് ഗാലക്സി സീരീസ് ഫോണുകളുമായി സാമ്യമുള്ളതാണ്. മറ്റ് ഷവോമി ക്വാഡ് ക്യാമറ ഫോണുകളുടെതുപോലെ തന്നെ ഈ മോഡലിന്റെ പിന്‍ഭാഗത്തും ലംബമായാണ് ക്യാമറ സംവിധാനം ഒരുക്കിയിരിക്കുന്നത്. എന്നാല്‍, റെഡ്മി കെ 30ടേ പോലുള്ള മോശമായ ക്യാമറ ഹമ്പ് ഡിസൈന്‍ ഒഴിവാക്കിയുള്ളതാണ് എംഐ 10 പ്രോ. നിലവിലെ എംഐ 9 സീരീസിലെ ഗ്രേഡിയന്റിനു സമാനമാണിത്.
ഡ്യൂവല്‍ സെല്‍ഫി ക്യാമറകള്‍ക്കായി വലിയ കട്ടൗട്ട് ഉള്ള ഇടുങ്ങിയ ബെസെല്‍ ഡിസ്പ്ലേയാണ് എംഐ 10 പ്രോയില്‍ ഉള്ളത്. അതേസമയം തന്നെ എംഐ 9 ടി പ്രോക്കുള്ളത് പോലെ പോപ്പ്അപ്പ് ക്യാമറകളൊന്നുമില്ല. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 ചിപ്സെറ്റാണ് എംഐ 10 പ്രോയ്ക്ക് കരുത്ത് പകരുന്നത്. ഇത് എക്സ് 55 5ജി മോഡം ഉപയോഗിച്ച് 5 ജി കണക്റ്റിവിറ്റിക്ക് പിന്തുണ നല്‍കുന്നതാണ്. 66വാട്സ് ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിംഗും 40വാട്സ് വയര്‍ലെസ് ചാര്‍ജിംഗും ഉള്ള 4500 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ മറ്റോരു പ്രത്യേകത.
6.5ഇഞ്ച് ഡിസ്പ്ലേക്കൊപ്പം 90ഹേര്‍ട്സ് റിഫ്രെഷ് റേറ്റുള്ള ഒഎല്‍ഇഡി പാനലും എംഐ10 സീരീസിനുണ്ടാകും. പ്രോ വേരിയന്റില്‍ 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ലഭിക്കും. 108 മെഗാപിക്സല്‍ പ്രധാന ക്യാമറയും 48 മെഗാപിക്സല്‍ സെക്കന്‍ഡറി ക്യാമറയും 12 മെഗാപിക്സല്‍, 8 മെഗാപിക്സല്‍ നോര്‍മല്‍ ക്യാമറയും ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറയാണ് ഇതിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: