കോഴിക്കോട്: ഇടത് വലത് മുന്നണികളെ നിയന്ത്രിക്കുന്നത് ജിഹാദി രാഷ്ട്രീയ ശക്തികളാണെന്ന് ആര്‍എസ്എസ് പ്രാന്തീയകാര്യകാരി അംഗം വത്സന് തില്ലങ്കേരി പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച രാഷ്ട്ര രക്ഷാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലര്‍ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമാണ് ജിഹാദി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. മുസ്ലിം ലീഗും മറ്റു മുസ്ലിം സംഘടനകളും ഈ ഐക്യമുന്നണിയുടെ ഘടകമായിരിക്കുകയാണ്. ലഘുലേഖ വാങ്ങിച്ചതിന് നേതാവിനെ പുറത്താക്കിയ സമസ്ത പോപ്പുലര്‍ഫ്രണ്ടിനോട് മത്സരിക്കുകയാണ്.
ജമാഅത്തെ ഇസ്ലാമിയുടെ ഭാഷയാണ് സ്വരാജും വി.ഡി. സതീശനും സംസാരിക്കുന്നത്. കേരള രാഷ്ട്രീയരംഗത്ത് പിടിമുറുക്കിയ വര്‍ഗീയശക്തികള്‍ക്കെതിരെ നിലപാടെടുക്കാന്‍ മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആകുന്നില്ല. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മുസ്ലിം സംഘടനകളെക്കാള്‍ മുന്നില്‍ നില്‍ക്കാനാണ് കോണ്‍ഗ്രസ്സും സിപിഎമ്മും ശ്രമിക്കുന്നത്. നുണകളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിച്ചതാണ് ഈ പ്രതിഷേധങ്ങള്‍.
കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇന്ന് ഈ സമരം കാണാനില്ല. ഐഎസിന്റെ റിക്രൂട്ട്മെന്റ് കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ മുസ്ലിം ഭീകരശക്തികളും സിപിഎമ്മും തമ്മില്‍ തിരിച്ചറിയാനാവാത്ത തരത്തില്‍ ഒന്നിച്ചിരിക്കുകയാണ്. നഗരമാവോയിസ്റ്റുകളും സിപിഎമ്മില്‍ കുടിയേറിയിരിക്കുന്നുവെന്നാണ് പന്തീരാങ്കാവ് കേസ് തെളിയിക്കുന്നത് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: