അമേത്തി : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര അധ്യക്ഷ പദവിയില്‍ എത്തുമോയെന്നത് നെഹ്റു കുടുംബത്തിന്റെ കുടുംബകാര്യമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേത്തി സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇത്തരത്തില്‍ തിരിച്ചടിച്ചത്.
പ്രിയങ്ക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാണിപ്പോള്‍. അവര്‍ കോണ്‍ഗ്രസ്സിന്റെ അധ്യഭക്ഷ പദവിയിലേക്ക് എത്തുമോയെന്നാണ് മാധ്യമ പരവര്‍ത്തകര്‍ ആരാഞ്ഞത്. എന്നാല്‍ ഇത് ഇപ്പോഴത്തെ താത്കാലിക പ്രസിഡന്റ് സോണിയ ഗാന്ധിക്ക് മാത്രമാണ് പറയാന്‍ സാധിക്കൂ. കോണ്‍ഗ്രസ് പ്രസിഡന്റ് പദവി എന്നത് അവരുടെ കുടുംബ കാര്യമാണ്. ഇത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നുമാണ് സ്മൃതി ഇറാനി പ്രതികരിച്ചത്.
പെണ്‍കുട്ടികളുടെ നൈപുണ്യ വികസനത്തിനുള്ള പദ്ധതി ഉള്‍പ്പടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനായി അമേത്തിയില്‍ എത്തിയപ്പോഴാണ് സ്മൃതി ഇറാനി ഇത്തരത്തില്‍ പ്രതികരിച്ചത്. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ പ്രിയങ്കയും രാഹുലും ഉന്നയിക്കുന്ന വിമര്ശനങ്ങള്ക്കെന്നും സ്മൃതി ഇറാനി തക്കമറുപടിയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: