ഇസ്ലാമാബാദ്: സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്കിന്റെ ജന്മസ്ഥലമായ പാക്കിസ്ഥാനിലെ നാങ്കണ സാഹിബിലെ ഗുരുദ്വാര മുസ്ലിങ്ങള്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. സിഖ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റി മുസ്ലിം യുവാവുമായി വിവാഹം കഴിപ്പിക്കുന്നതിനെ എതിര്‍ത്തതോടെയാണ് ഗുരുദ്വാര വളഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്.
പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയാണിത്. ഇവിടത്തെ കൊടിയ പീഡനം ഭയന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജൈനര്‍ക്കും ബുദ്ധമതക്കാര്‍ക്കും പൗരത്വം നല്‍കാനുള്ള നിയമത്തെയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ എതിര്‍ക്കുന്നത്. നിയമത്തെ എതിര്‍ക്കുന്നവരും കലാപമുണ്ടാക്കുന്നവരും ഗുരുദ്വാര അടിച്ചുതകര്‍ത്ത സംഭവം കണ്ണുതുറന്ന് കാണണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസ്സിനെതിരെ കേന്ദ്രമന്ത്രിസംഭവത്തില് ദുഃഖവും രോഷവും പ്രകടിപ്പിച്ച അകാലിദള്‍ നേതാവും കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അവസ്ഥയാണിതെന്ന് ചൂണ്ടിക്കാട്ടി. എന്നിട്ടാണ് പൗരത്വ നിയമ ഭേദഗതിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത്, അവര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു. നാങ്കണ സാഹിബ് ഗുരുദ്വാരയിലെ ആക്രമണം അതിന്റെ ഭീകരത തുറന്നുകാണിച്ചുതന്നു. ഈ സാഹചര്യത്തില്‍ ക്യാപ്ടന് അമരീന്ദര്‍ സിങ്ങിനും കോണ്‍ഗ്രസ്സിനും എങ്ങനെ പാക്കിസ്ഥാനിലെ പീഡനങ്ങളില്‍ ഭയന്ന് ഇന്ത്യയിലേക്ക് വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നത് എതിര്‍ക്കാനാകും. എങ്ങനെ മോദി സര്‍ക്കാര്‍ അവരോട് കാണിച്ച മനുഷ്യത്വപരമായ നടപടിയെ എതിര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു, അവര്‍ ചോദിച്ചു. സംഭവത്തില്‍ ഇടപെട്ട് സിഖുകാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറോടും അഭ്യര്‍ഥിച്ചു.
പാക് ന്യൂനപക്ഷങ്ങളുടെ അവസ്ഥയാണിത്കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും സംഭവത്തെ അപലപിച്ചു. പാക് ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ അടക്കം ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമത്തെ എതിര്‍ക്കുന്നവര്‍ ഇത് കണ്ണുതുറന്ന് കാരണം. ഇതാണ് പാക്കിസ്ഥാന്റെ യഥാര്‍ഥ മുഖം, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ ഓഫീസിനു മുന്പില് വിവിധ സിഖ് സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. സംഭവത്തെ ബിജെപി എംപി ഗൗതം ഗംഭീറും അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: