ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെയും ബിജെപിയുടെ രാജ്യവ്യാപക സമ്പര്‍ക്ക യജ്ഞത്തിന് നാളെ തുടക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ, മുന്‍ അധ്യക്ഷന്മാരായ രാജ്നാഥ്സിങ്, നിതിന്‍ ഗഡ്ക്കരി തുടങ്ങിയവരെല്ലാം അഞ്ചാം തീയതി മുതല്‍ വീടുകള്‍ കയറിയുള്ള സമ്പര്‍ക്ക പരിപാടിയുടെ ഭാഗമാകും.
രാജ്യത്തെ മൂന്നുകോടി വീടുകളിലാണ് ബിജെപി പ്രവര്‍ത്തകര്‍ സമ്പര്‍ക്കം ചെയ്യുന്നത്. കേരളത്തില്‍ തിരുവനന്തപുരത്ത് കേന്ദ്രകായിക-യുവജനക്ഷേമമന്ത്രി കിരണ്‍ റിജിജു വീടുകള്‍ കയറിയുള്ള സമ്പര്ക്കപരിപാടിക്കായി എത്തും. ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ലഖ്നൗവില്‍ രാജ്നാഥ്സിങ്ങും നാഗ്പൂരില്‍ നിതിന്‍ ഗഡ്ക്കരിയും യുപിയിലെ ഗാസിയാബാദില്‍ ജെ.പി. നദ്ദയും വീടുകളിലെത്തി സമ്പര്‍ക്കയജ്ഞം നടത്തും. പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നവര്‍ക്ക് 8866288662 എന്ന ടോള്‍ ഫ്രീ നമ്പറില്‍ മിസ്ഡ് കോള്‍ അടിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കാം.
രാജ്യവ്യാപകമായി നടക്കുന്ന സമ്പര്‍ക്കയജ്ഞത്തിന്റെ ഭാഗമായി അഞ്ച് സമിതികള്‍ രൂപീകരിച്ചാണ് ബിജെപി ദേശവ്യാപകമായി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത്. സമ്പര്ക്കസമിതിക്കായി അവിനാശ് റായ് ഖന്നയുടെ നേതൃത്വത്തിലുള്ള സമിതി പ്രവര്‍ത്തിക്കും. ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാറും ദേശീയ സെക്രട്ടറി സത്യകുമാറും സംവാദ സമിതിയുടെ ചുമതലക്കാരായുണ്ട്. എല്ലാ ജില്ലകളിലും പത്രസമ്മേളനം, റാലികള്‍, ബുദ്ധിജീവി സമ്മേളനങ്ങള്‍ എന്നിവയാണ് തയാറാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും മൂന്നു, നാല് വലിയ റാലികളും നടക്കും.
ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവിനാണ് വിശേഷ സമ്പര്‍ക്കത്തിന്റെ ചുമതല. വിവിധ മേഖലകളിലെ പ്രൊഫഷണലുകളുമായും കായിക താരങ്ങളുമായും യുവാക്കളുമായും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതി കൂടിക്കാഴ്ചകള്‍ നടത്തും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണ ചുമതല ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യക്കാണ്. സമ്പര്‍ക്ക യജ്ഞങ്ങളുടെ ഫോട്ടോകളും വീഡിയോകളും ശിറശമൗെുുീൃെേരമമ എന്ന ഹാഷ് ടാഗോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും.
മാധ്യമ വിഭാഗം ചുമതല ബിജെപി ദേശീയ മാധ്യമ സഹ കണ്‍വീനര്‍ സഞ്ജയ് മയൂഖ് നിര്‍വഹിക്കും. വിവിധ നഗരങ്ങളിലായി 250ലേറെ പത്രസമ്മേളനങ്ങള്‍ നടത്തും. പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ നേരില്‍ കണ്ട് പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച സംശയ നിവാരണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: