കൊച്ചി: പൗരത്വബില്ലിന്റെ പേരില്‍ ഭരണഘടനയ്ക്കും പാര്‍ലമെന്റിനും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും എതിരേ ഒന്നിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കിയതിന്റെ നാലാം ദിവസം ബിജെപി വിരുദ്ധര്‍ ‘അടിച്ച് പിരിഞ്ഞു.’ മുഖ്യമന്ത്രി പിണറായി വിജയന് ‘ചതിച്ചു’വെന്ന് തിരിച്ചറിഞ്ഞ യുഡിഎഫ് മുഖ്യമന്ത്രിയുടെ രീതിയോട് യോജിപ്പില്ലെന്ന് പ്രഖ്യാപിച്ചു. എല്‍ഡിഎഫ് സമരങ്ങളുമായി യോജിക്കില്ലെന്ന് പ്രഖ്യാപിച്ച യുഡിഎഫ് സംസ്ഥാന സമിതി, സ്വന്തം പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിച്ചു. എന്നാല്‍, യുഡിഎഫിന്റേതില്നിന്ന് വ്യത്യസ്ത നിലപാടുമായി മുസ്ലിം ലീഗ് മുന്നോട്ടു പോകുകയാണ്.
നിയമസഭ പാസാക്കിയ പ്രമേയത്തെ ഗവര്‍ണര്‍ തള്ളിക്കളയുന്നു. പക്ഷേ, മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ബാലനല്ല പ്രതികരിക്കേണ്ടത്, സഭാ നേതാവായ, മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. എന്തുകൊണ്ടണ്ട് ഗവര്‍ണറെ നേരില്‍ കണ്ട് പ്രതിഷേധവും നിലപാടും അറിയിക്കുന്നില്ല? പ്രസ്താവന പോലും ഇറക്കുന്നില്ല? ഈ രീതിയോട് യോജിക്കാനാവില്ല. ഈ മൗനം തെറ്റാണ്. അത് മറ്റു പല സൂചനകളുമാണ് നല്‍കുന്നത്, അതേക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല, പ്രതിപക്ഷത്തെ മുഖ്യമന്ത്രി ചതിച്ചുവെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് വാര്‍ത്താ സമ്മേളനത്തില്‍ മറപടി പറഞ്ഞു.
എല്‍ഡിഎഫുമായി ചേര്‍ന്ന് ഇനി ഒരു സമരത്തിനും ഇല്ലെന്നും യുഡിഎഫ് ജനുവരി 30ന് ഗാന്ധി സമാധി ദിനത്തില്‍ മനുഷ്യ ഭൂപടം നിര്‍മിച്ച് ഭരണഘടനാ സംരക്ഷണത്തിന് പൗരത്വ ബില്ലിനെതിരേ പ്രതികരിക്കുമെന്നും കണ്‍വീനര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തുന്ന എല്ലാ ജനകീയ പ്രതിഷേധ പരിപാടികളിലും യുഡിഎഫ് ഉണ്ട് എന്നതില്‍ യോഗം സംതൃപ്തി പ്രകടിപ്പിച്ചുവെന്നും യുഡിഎഫ് യോഗം കൈക്കൊണ്ടത് ഒറ്റക്കെട്ടായ തീരുമാനമാണെന്നും പറഞ്ഞു.
എന്നാല്‍, യുഡിഎഫില്‍ ഭിന്നാഭിപ്രായമാണ്. പൗരത്വ ബില്‍ സമരത്തിലുള്‍പ്പെടെ പലരുമായും സഹകരിച്ച് പ്രതിഷേധം പ്രകടിപ്പിക്കേണ്ടിവരുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വിശദീകരിച്ചു. എന്നാല്‍ യുഡിഎഫ് യോഗത്തില്‍ അങ്ങനെ പറഞ്ഞില്ലെന്ന് കണ്‍വീനര്‍ മറുപടി നല്കി. ലോക കേരള സഭ യുഡിഎഫ് ബഹിഷ്കരിച്ചപ്പോള്‍ മുസ്ലിം ലീഗ് അതിനെ അനുകൂലിച്ചു. എന്നാല്‍, യുഡിഎഫ് തീരുമാനം അട്ടിമറിക്കാന്‍ ആരും ശ്രമിക്കരുത് ശ്രമിച്ചാല്‍ ഒപ്പം നില്‍ക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പ്രഖ്യാപിച്ചു.
പിണറായി സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതി വന്നതോടെ മുമ്പ് ഭവന നിര്‍മാണ സഹായം കിട്ടിക്കൊണ്ടിരുന്നവര്ക്കുകൂടി കിട്ടാതായെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. ഇപ്പോള്‍ ജീവന്‍പോയ ലൈഫിന്റെ പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായ അഞ്ചുകോടി ചെലവഴിച്ചു നടത്തുന്ന ആഘോഷ മാമാങ്കം യുഡിഎഫ് ബഹിഷ്കരിക്കും.
പഞ്ചായത്ത് വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയം 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടര്പട്ടികപ്രകാരമാകണം, 2010 ജുവരി ഒന്നിന് 18 വയസു തികഞ്ഞവര്‍ക്ക് വോട്ടവകാശം കിട്ടണം. ട്രഷറി നിരോധനം നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അത് രാഹുലിനെക്കുറിച്ചോ?
കൊച്ചി: ലോക കേരള സഭ ബഹിഷ്കരിച്ചത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാന പ്രകാരമാണെന്നും അത് അട്ടിമറിക്കുന്നവര്ക്കൊപ്പം നില്‍ക്കില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്. അട്ടിമറിക്കുന്നത് ആരാണെന്ന ചോദ്യത്തിന് ആരാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നോ അവരാണെന്ന് കരുതിക്കോ എന്നായിരുന്നു മറുപടി.
പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും കേരളസഭ ബഹിഷ്കരിച്ചു. എന്നാല്‍, മുസ്ലിം ലീഗ് സഭയ്ക്ക് അനുകൂലമാണ്. കേരള സഭയ്ക്ക് അഭിനന്ദനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കണ്‍വീനറുടെ പ്രസ്താവന. കേരളസഭ ബഹിഷ്കരിക്കുകയെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. അതിനെ അട്ടിമറിക്കുന്നതാരായാലും അതിനോട് യുഡിഎഫ് യോജിച്ചു നില്‍ക്കില്ല, കണ്‍വീനര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: