തിരുവനന്തപുരം : ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ നടത്തിപ്പില്‍ വീഴ്ചകളുണ്ടെന്ന ഗവേണിങ് ബോര്‍ഡംഗവും മുന്‍ ഡിജിപിയുമായ ടി.പി. സെന്‍കുമാര്‍ നല്കിയ പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക മൂന്നംഗ സംഘത്തെ നിയോഗിച്ച് അന്വേഷിക്കാനാണ് ഉത്തരവായിരിക്കുന്നത്.
ഡിജിപി ജേക്കബ് തോമസ് ഉള്‍പ്പെട്ട മൂന്നംഗ സമിതിയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ചികിത്സാസഹായം നിഷേധിക്കല്‍, രോഗികളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലെ വീഴ്ച, നിയമനങ്ങളില്‍ ക്രമക്കേട് തുടങ്ങി നിരവധി ആരോപണങ്ങളാണ് സെന്‍കുമാര്‍ ഉന്നയിച്ചത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനാണ് അദ്ദേഹം പരാതി നല്‍കിയത്. നിയമനങ്ങളിലും ഫെല്ലോഷിപ്പുകള്‍ അനുവദിക്കുന്നതിലുമെല്ലാം സംസ്ഥാന സര്‍ക്കാര്‍ അനധികൃതമായി ഇടപെടല്‍ നടത്തുന്നുവെന്നും സെന്‍കുമാറിന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ ഗോവര്ദ്ധന് മേത്തയുടെ നേതൃത്വത്തിലെ സമിതിയില്‍ ബെംഗളൂരു നിംഹാന്‍സ് ഡയറക്ടര്‍ ഡോ. ബി.എന്‍. ഗംഗാധരനും കൂടി അംഗമാണ്. ഈമാസം 31ന് മുമ്പായി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലായം സമിതിക്ക് നല്കിയ നിര്‍ദ്ദേശം. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് ഡയറക്ടര്‍ ആശ കിഷോര്‍ അറിയിച്ചു.
അതേസമയം അന്വേഷം സമിതിയില്‍ ജേക്കബ് തോമസിനെ ഉള്‍പ്പെട്ടത് അപ്രതീക്ഷിതമായാണ്. രണ്ട് വര്‍ഷത്തോളമായി സസ്പെന്‍ഷിനിലായിരുന്ന അദ്ദേഹം കഴിഞ്ഞ സെപ്തംബറിലാണ് ഷൊര്‍ണ്ണൂര്‍ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍സ് ഇന്‍ഡസ്ട്രീസ് എംഡിയായി നിയമനം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: