ന്യൂദല്‍ഹി: ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിന്‍ വന്ദേഭാരത് എക്സ്പ്രസ് അത്യാധുനിക കോച്ചുകള്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നു. വന്ദേഭാരത് എക്സ്പ്രസിനായി പുതിയ 44 റെയ്ക്കുകളാണ് വാങ്ങുക. മെയ്ക് ഇന്‍ ഇന്ത്യ പ്രകാരം നിര്‍മിക്കുന്ന പുതിയ റെയ്ക്കുകളില് അത്യാധുനിക സൗകര്യങ്ങളുണ്ട്.
ഓട്ടോമാറ്റിക് വാതിലുകള്‍, സ്ഥലവും സമയവും കാണിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍, ബലമേറിയ ലഗേജ് റാക്ക്, എല്‍ഇഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയന്റുകള്‍, സിസി ടിവികള്‍ തുടങ്ങിയവ ഇതിലുണ്ടാകുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. ദല്‍ഹി-വാരാണസി, ദല്‍ഹി-വൈഷ്ണോദേവി റൂട്ടുകളിലാണ് ഇപ്പോള്‍ വന്ദേ ഭാരത് എക്സ്പ്രസ് ഓടുന്നത്.
140 സെക്കന്‍ഡില്‍ 160 കിലോമീറ്റര്‍ വേഗം ആര്‍ജിക്കാന്‍ കഴിവുള്ള ട്രെയിന്‍ 20 ശതമാനമെങ്കിലും സമയം ലാഭിക്കാന്‍ കഴിയും. കോച്ചുകള്‍ പൂര്‍ണമായും എസി ചെയര്‍കാറുകളാണ്. ലഗേജ് റാക്കുകളുടെ അടിഭാഗത്ത് വായനയ്ക്കുവേണ്ടി വിളക്കുകളുണ്ട്. എല്ലാ കോച്ചുകളിലും ജിപിഎസ് ആന്റിനയുണ്ട്, പാന്‍ട്രികാര്‍ മോഡുലാര്‍ കിച്ചനാണ്. അലൂമിനിയം കൊണ്ടാണ് കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: