ശബരിമല: അയ്യപ്പന്മാര്ക്ക് വിശ്രമിക്കാനുള്ള സംവിധാനം ഒരുക്കാനെന്ന പേരില്‍ മാളികപ്പുറത്ത് നിര്‍മ്മിക്കുന്ന കെട്ടിടം വിവാദത്തില്‍. നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ച് നീക്കി പുതിയത് നിര്‍മ്മിക്കുന്നതിലാണ് വിവാദം. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ പേര് പറഞ്ഞാണ്, മാധ്യമങ്ങള്‍ക്ക് വാടകയ്ക്ക് നല്കിയ കെട്ടിടം കഴിഞ്ഞ മാസം ദേവസ്വം ബോര്‍ഡ് പൊളിച്ചത്. മണ്ഡലകാലം തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് കടകള്‍ പണിയാന്‍ ആ സ്ഥലത്ത് നിര്‍മ്മാണം ആരംഭിച്ചു. കൂടാതെ കടയ്ക്ക് ഇരുവശവും പടിക്കെട്ടുകളും സ്ഥാപിച്ചു.
കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടിയാകുന്നതോടെ മാളികപ്പുറത്ത് നിന്ന് താഴെ തിരുമുറ്റം, വലിയ നടപ്പന്തല്‍ ഭാഗത്തേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അയ്യപ്പന്മാര്ക്ക് വിരിവയ്ക്കാന്‍ സ്ഥലമില്ലാതെ നെട്ടോട്ടമോടുമ്പോഴാണ് അവരുടെ പേര് പറഞ്ഞ് പഴയ കെട്ടിടം പൊളിച്ച് കടമുറികള്‍ പണിയുന്നത്. ബോര്‍ഡിന്റെ നടപടിയില്‍ ദുരൂഹതയുണ്ട്. കെട്ടിട നിര്‍മ്മാണം ശ്രദ്ധയില്‍ പെട്ട ദേവസ്വം മന്ത്രി ഇക്കാര്യം പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന് നിര്‍ദ്ദേശം നല്കി.
മാസ്റ്റര്‍പ്ലാന്‍ പ്രകാരം പൊളിച്ചുനീക്കേണ്ട നിരവധി കെട്ടിടങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് രണ്ടു പതിറ്റാണ്ടിലേറെയായി മീഡിയ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന മാളികപ്പുറം കെട്ടിടം തിടുക്കത്തില്‍ പൊളിച്ചത്. കഴിഞ്ഞ മണ്ഡലകാലത്ത് സന്നിധാനത്തടക്കം പോലീസ് സൃഷ്ടിച്ച സംഘര്‍ഷാവസ്ഥകള്‍ തത്സമയം മധ്യമങ്ങള്‍ പുറംലോകത്തെത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും ഒരു പോലെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അതിനാലാണ് ഇത്തവണ മണ്ഡലകാലം തുടങ്ങും മുമ്പ് കെട്ടിടം പൊളിച്ച് മാധ്യമങ്ങള്‍ക്ക് സന്നിധാനത്തുനിന്ന് വളരെ അകലെ സ്ഥലം നല്‍കിയത്.
തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കുന്നതടക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കാനാണ് കെട്ടിടം പൊളിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞത്. എന്നാല്‍ പൊളിച്ചുനീക്കിയ കെട്ടിടത്തിന്റെ അടിത്തറയില്‍ ടൈല്‍ ഒട്ടിക്കുന്ന പണികളല്ലാതെ വിരിവയ്ക്കാനുള്ള യാതൊരു സംവിധാനങ്ങളും ഒരുക്കിയി
ട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: