കൊല്‍കത്ത: കരീംപൂര്‍, കലിയഗുഞ്ച്, ഖരഗ്പൂര്‍ എന്നീ മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പ് സീറ്റുകളില്‍ കോണ്‍ഗ്രസുമായി സീറ്റ് പങ്കിടുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ചേര്‍ന്നു. സമവായത്തിലെത്തതതിനെ തുടര്‍ന്ന് ഒക്ടോബര്‍ 29 ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചു.
കോണ്‍ഗ്രസ് ഇതിനോടകം മുന്നോട്ട് വച്ച 2:1 ഫോര്‍മുല ഇടതുമുന്നണി അംഗീകരിച്ചിട്ടുണ്ട്. അടുത്ത യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കണമൊ കോണ്‍ഗ്രസുമായി ചേര്‍ന്ന് നടത്തുമൊയെന്നും തീരുമാനിക്കും. കരീംപൂര്‍, കാളിയഗുഞ്ച്, ഖരഗ്പൂര്‍ സര്‍ദാര്‍ അസംബ്ലി സീറ്റുകളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ രണ്ടു മണ്ഡലങ്ങലും പരമ്പരാഗത കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളാണ് എന്നാല്‍ മൂന്നാമത്തെത് സി.പി.എമ്മിന്റെതുമാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാലിയഗുഞ്ച് സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് പ്രമതനാഥ് റോയ് വിജയിച്ചു. എന്നാല്‍, മെയ് 31ന് അദേഹത്തിന്റെ മരണശേഷം ആ സീറ്റിലെക്ക് മറ്റോരാളെ കൊണ്ടുമവരാന് പര്‍ട്ടിക്ക് കഴിഞ്ഞില്ല.
ഖരഗ്പൂര്‍ സര്‍ദാര്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നെങ്കിലും, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ഏഴുതവണ എംഎല്‍എ ആയിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗ്യാന്‍സിങ് സോഹന്‍പാലിനെ പരാജയപ്പെടുത്തി. കരീംപൂര്‍ ഒരു സിപിഎം ശക്തികേന്ദ്രമായിരുന്നു. എന്നാല്‍, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ടിഎംസിയുടെ മഹുവ മൈത്ര പരാജയപ്പെടുത്തി. 2019 ല്‍ മൈത്ര എംപിയായതിനെതുടര്‍ന്ന് ആ സീറ്റും ഒഴിഞ്ഞു കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: