കൊച്ചി: പുതിയൊരു യജ്ഞത്തിനായി അവര്‍ ഒത്തുചേര്‍ന്നു. നൂറു വര്‍ഷം മുമ്പ് ജനിച്ച്, പതിനേഴ് വര്‍ഷം മുമ്പ് അന്തരിച്ചെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എന്നും ഉജ്ജ്വല പ്രേരണയായ ഭാസ്കര്‍ റാവുവിന്റെ ജന്മശതാബ്ദിയാഘോഷങ്ങളുടെ സമാപനമായിരുന്നു വേദി.
കേരളത്തില്‍ ആദ്യത്തെ ആര്‍എസ്എസ് പ്രാന്ത പ്രചാരകനായിരുന്ന ഭാസ്കര്‍ റാവു അടുത്തവര്‍ക്കും അറിഞ്ഞവര്ക്കും ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കും പ്രേരണയായിരുന്നു. ആദ്യകാല പ്രവര്‍ത്തകരും സംഘടനയും ചേര്‍ന്ന് ഒരു വര്‍ഷം നടത്തിയ വിവിധ പരിപാടികളുടെ സമാപനമായിരുന്നു ഇന്നലെ. വനവാസി മേഖലയിലെ കേരളത്തിന്റെ അവസ്ഥയും അവിടെ ഭാസ്കര്‍ റാവു നയിച്ച വനവാസി കല്യാണ്‍ ആശ്രമം ചെലുത്തിയ സ്വാധീനവും ചര്‍ച്ച ചെയ്യുന്ന സെമിനാര്‍ നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പഴയകാല പ്രവര്‍ത്തകരും ഇന്നത്തെ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് ഓര്മ പുതുക്കി.
ആദ്യകാല പ്രവര്‍ത്തകരുടെ യോഗത്തില്‍ ഭാസ്കര്‍ റാവു വിഭാവനം ചെയ്ത കേരളത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകാനും ഏതെങ്കിലും സംഘ ദൗത്യം ഏറ്റെടുക്കാനുമുള്ള തീരുമാനമെടുത്താണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. 2025-ല്‍ ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍ സമ്പൂര്‍ണ വൈഭവമുള്ള കേരളം എന്ന സങ്കല്പ്പ യജ്ഞം ലക്ഷ്യമിട്ട് പ്രവര്‍ത്തകര്‍ പിരിഞ്ഞു.
വൈകിട്ട് സമാപന സമ്മേളനം ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് കൃഷ്ണഗോപാല്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഒപ്പം പ്രവര്‍ത്തകര്‍ നൂറ് ചിരാത് തെളിയിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. ഷിപ്യാര്ഡ് സിഎംഡി മധു. എസ്. നായര്‍ അധ്യക്ഷനായി. ആഘോഷസമിതി ജനറല്‍ കണ്വീനന് കെ.ജി. വേണുഗോപാല്‍ സ്വാഗതവും സി.പി. ഉണ്ണിക്കൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: