കൃഷ്ണന് ഉദ്ധവനോട് പറഞ്ഞു:-
സത്വഗുണം എങ്ങനെ ഉണ്ടാകുമെന്നു പറയാം. നല്ല കര്‍മ്മങ്ങള്‍ ചെയ്യുകയും ഭക്തിയോടുകൂടി അപേക്ഷയില്ലാതെ എന്നെത്തന്നെ സേവിക്കുകയും ചെയ്യുന്നവന് സത്വഗുണമുണ്ടാകും. ദേവന്മാരും മനുഷ്യരും സ്ത്രീയായാലും പുരുഷനായാലും വിഷയസുഖത്തിലുള്ള ആഗ്രഹത്തോടുകൂടി താല്പര്യപൂര്വം സ്വകര്മ്മങ്ങളെക്കൊണ്ട് എന്നെ പൂജിക്കുന്നവര്‍ക്ക് രാജസവൃത്തി കിട്ടും. അന്യനെ ഉപദ്രവിക്കുന്നതില്‍ താല്പര്യമുള്ളവന് തമോഗുണത്തോടുകൂടിയവനുമാകും. ഇങ്ങനെയുള്ള സാത്വികരാജസതാമസഗുണങ്ങള് എനിക്ക് അല്പവുമില്ല. അവ ജീവനേ ഉള്ളു. മനസ്സിലുണ്ടാകുന്ന ഈ ഗുണകര്മ്മങ്ങളെക്കൊണ്ട് മനസ്സില്‍ പ്രതിബിംബിക്കുന്ന ജീവന് ബദ്ധനായി വരുന്നു.
രജസ്സ് സത്വത്തെയും തമസ്സിനെയും വിജയിക്കുമ്പോള്‍ വിഷയാസക്തി, ഭേദബുദ്ധി, ശക്തി, പ്രവൃത്തി, കീര്‍ത്തി, ഐശ്വര്യം, ദുഃഖം എന്നിവ ഒത്തുചേര്‍ന്ന് മനുഷ്യനെ കാണാം. തമസ്സ് മറ്റു രണ്ട് ഗുണത്തെയും ജയിക്കുമ്പോള്‍ ശോകം, മോഹം, സംഭ്രമം, ഉറക്കം, അന്യോപദ്രവകരമായ പ്രവൃത്തി, അത്യാശ എന്നിവ ചേര്‍ന്ന് മനുഷ്യനെക്കാണാം. മനസ്സില്‍ പ്രസന്നത, ഇന്ദ്രിയ നിയന്ത്രണം, ശരീരനാശത്തില്‍ ഭയമില്ലായ്മ, അനാസക്തി ഈ ഗുണങ്ങളുള്ളവന്‍ വര്‍ദ്ധിച്ച സാത്വികഗുണമുള്ളവനാണ്. അവന് എന്നില്‍ എത്തിച്ചേരുകയും ചെയ്യും.
ചപലബുദ്ധിയായി മാനസം, ഇന്ദ്രിയങ്ങള്‍ എന്നിവയെ ശാന്തമാക്കീടാതെ ഓരോരോ പ്രവൃത്തികളെക്കൊണ്ട് എപ്പോഴും വികാരമാര്‍ന്ന് ശരീരാംഗങ്ങള്‍ക്ക് അസ്വാസ്ഥ്യവും ഉള്ളില്‍ ഭ്രമവുമായി നടക്കുന്നവന് രാജസലക്ഷണങ്ങളുള്ളവനാണ്. നല്ലവണ്ണം തളര്‍ന്നവനും മനംകെട്ടവനും വിവേചനശക്തിയില്ലാത്തവനും ലീനചിത്തനും വിഷാദിയും താമസലക്ഷണമാര്ന്നവനെന്നും ധരിക്കുക. സത്വഗുണം വര്‍ദ്ധിച്ചാല്‍ ദേവന്മാര്ക്കും രജോഗുണം സിദ്ധിച്ചാല്‍ രാക്ഷസന്മാര്ക്കും ക്രമാതീതമായി ശക്തി വര്‍ദ്ധിച്ചുവരും. സത്വാധിക്യത്താല് അവസ്ഥ ജാഗ്രത്തും രാജസാധിക്യത്താല് സ്വപ്നാവസ്ഥയും താമസാധിക്യത്താല് സുഷുപ്തിയും ഇവ മൂന്നിലും സദാ വ്യാപിച്ചിരിക്കുന്നത് തുര്യ*വുമാകുന്നു.
(*തുര്യം- നാലാമത്തെ അവസ്ഥ.)
9497225961
പ്രതികരിക്കാൻ ഇവിടെ എഴുതുക: