ഗിരാമാഹുര്‍ദേവീം ദ്രുഹിണഗൃഹിണീമാഗമവിദോ
ഹരേഃ പത്നിം പദ്മാം ഹരസഹചരീമദ്രി തനയാം
തുരീയാ കാപി ത്വം ദുരധിഗമ നിസ്സീമമഹിമാ
മഹാമായാ വിശ്വം ഭ്രമയസി പരബ്രഹ്മമഹിഷി
പരബ്രഹ്മ മഹിഷി – പരബ്രഹ്മത്തിന്റെ മഹിഷിയാ
യ ദേവി!
ആഗമവിഭഃ – വേദങ്ങളെ അറിഞ്ഞവര്‍
ദ്രുഹിണ ഗൃഹിണീം – ബ്രഹ്മപത്നിയായ
ഗിരാം ദേവീം – വാഗ്ദേവത എന്നും
ഹരേഃ പത്നീം പദ്മാം – ഹരിയുടെ (വിഷ്ണുവിന്റെ) പത്നിയായ ലക്ഷ്മി എന്നും
ഹരസഹചരീംഅദ്രിതനയാം – പരമശിവന്റെ പത്നിയായ പര്വ്വതപുത്രിയെന്നും
ആഹുഃ – അവിടുത്തെ പറയുന്നു.
ത്വം കാപി തുരീയാ – അവിടുന്ന് അനിര്വാച്യയാ യ നാലാമത്തേവളും
ദുരധിഗമനിസ്സീമമഹിമാ – വളരെ ക്ലേശിച്ചാല്‍ മാത്രം അറിയുന്ന അതിരില്ലാത്ത
ഗുണങ്ങളോടുകൂടിയവളും
മഹാമായ – മഹാമായ (ആയി)
വിശ്വം ഭ്രമയസി – ലോകത്തെ ഭ്രമിപ്പിക്കുന്നു.
അല്ലയോ പരബ്രഹ്മ പട്ടമഹിഷീ! വേദജ്ഞര്‍ അവിടുത്തെ ബ്രഹ്മപത്നിയായ സരസ്വതി എന്നും, ശിവപത്നിയായ പാര്‍വ്വതി എന്നും പറയുന്നു. നിന്തിരുവടിയാകട്ടെ അറിവാന്‍ പാടില്ലാത്ത അപാര മഹിമാവോടുകൂടിയ നാലാമത്തവളായി ഈ വിശ്വത്തെ ഭ്രമിപ്പിക്കുന്നു. ‘തുരീയാ’ എന്നാല്‍ നാലാമത്തെ എന്നര്‍ത്ഥം.
8547108794
പ്രതികരിക്കാൻ ഇവിടെ എഴുതുക: