ഡാളസ്: ശിവഗിരി മഠത്തിന് ഭാരതത്തിനു വെളിയില്‍ സ്ഥാപിക്കപ്പെടുന്ന ആദ്യ ആശ്രമ ശാഖയ്ക്കു ചിങ്ങപ്പുലരിയില്ു അമേരിക്കയില്‍ ശിലയിട്ടു. ചടങ്ങുകള്‍ക്കു സ്വാമി ഗുരുപ്രസാദ്, സ്കൂള്‍ ഓഫ് വേദാന്ത മുഖ്യ ആചാര്യന് സ്വാമി മുക്താനന്ദ യതി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ശാന്തിഹവനം, മഹാഗുരുപൂജ, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം എന്നീ ചടങ്ങുകള്‍ക്ക് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ സന്നിഹിതരായിരുന്നു. .ഡാളസ് എയര്‍പോര്‍ട്ടില്‍ നിന്നും പതിനഞ്ചു മിനിറ്റു ദൂരം മാത്രമെ ആശ്രമ സ്ഥലത്തേക്കുള്ളൂ. മൂന്നര ഏക്കര്‍ ഭൂമിയാണ് ശിവഗിരി മഠത്തിനു സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പട്ടണത്തോട് ചേര്‍ന്ന് ഗ്രാന്റ് പ്രിയറിയില്‍ ഒന്നാം ഘട്ടമായി ആറായിരം ചതുരശ്ര അടിയിലാണ് ആശ്രമ സമുച്ചയം പണികഴിപ്പിക്കുക. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശമാണിവിടം. അതിഥികള്‍ക്കു താമസിക്കാനുള്ള സൗകര്യത്തിനു പുറമെ പ്രാര്‍ത്ഥനാലയം, മികവുറ്റ ലൈബ്രറി, യോഗ – ധ്യാന കേന്ദ്രം – പ്രസിദ്ധീകരണ വിഭാഗം ഭക്ഷണശാല ഒപ്പം ഗുരുമന്ദിരവും ഉണ്ടാകും. താമസിച്ചു ഗുരുദേവ ദര്‍ശനത്തില്‍ തുടര്‍ പഠനം – ഗവേഷണം എന്നിവയും ഇവിടെ സാധിക്കും. മുപ്പതു കോടിയോളം രൂപയാണ് ആശ്രമ പൂര്‍ത്തീകരണത്തിന് കണക്കാക്കിയിട്ടുള്ളത്. ഭൂമി സമ്പാദനത്തിനു തന്നെ മൂന്നു കോടിയിലേറെ ചിലവഴിച്ചു കഴിഞ്ഞു
ഭാരതത്തിലും അമേരിക്കയിലും എന്നപോലെ ലോകത്തെ എല്ലാ രാജ്യങ്ങളിലും ശ്രീനാരായണ ദര്‍ശനം എത്തിക്കേണ്ടതുണ്ട്. അവിടെയൊക്കെ പഠനത്തിനു മനനത്തിനും ഉള്ള സംവിധാനങ്ങളും ഒരുക്കേണ്ടതുമുണ്ട്. ഇതിന്റെ ആദ്യപടിയായി അമേരിക്കയില്‍ ഉയരുന്ന ശിവഗിരി മഠം ശാഖാ സ്ഥാപനമെന്ന് സ്വാമി ഗുരു പ്രസാദ് പറഞ്ഞു.അമേരിക്കയില്‍ വസിച്ചു വരുന്ന കേരളീയരുടെ ചിരകാല സ്വപ്നമായിരുന്നു ശിവഗിരി മഠത്തിന്റെ ശാഖാ ആശ്രമം തങ്ങളുടെ പ്രദേശത്ത് സ്ഥാപിക്കപ്പെടണമെന്നത്.ലോക സമാധാനത്തിനു ഗുരുദേവ ദര്‍ശനം വ്യാപകമായി പ്രചരിക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാട് ലോകമെമ്പാടുമുള്ള വിവിധ തലത്തിലെ വ്യക്തിത്വങ്ങള്‍ ഓര്‍മ്മിപ്പിക്കാറുമുണ്ട്. ഇവരൊക്കെ ഇപ്രകാരം ചിന്തിക്കാന്‍ കാരണം ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തിന്റെ ഉള്‍ക്കാമ്പു എന്തെന്നു തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാണ്. ഗുരുദേവ ദര്‍ശനത്തിനു പകരംവയ്ക്കാന്‍ മറ്റൊരു ദര്‍ശനവും ഇല്ലെന്നുള്ള വസ്തുത ലോകത്തിനു ബോദ്ധ്യപ്പെട്ടുകഴിഞ്ഞു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ ലോക സഭയുടെയും രാജ്യസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യയുടെ മഹാനായ പ്രഥമ പൗരന് രാംനാഥ് കോവിന്ത് ജൂണ്‍ 20 ന് നിര്‍വഹിച്ച രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ തന്നെ ”ഗുരുദേവ ദര്‍ശനത്തിനു വിധേയമായി രാജ്യത്തെ നയിക്കു”മെന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. ”ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമായി ഭാരതത്തെ മാറ്റുമെന്നായി രാഷ്ട്രപതി. അതിവിദൂര ഭാവിയില്‍ ലോകം തന്നെ ഈ വിധം ഒരു പ്രഖ്യാപനം കേള്‍ക്കാനാകും എന്നു പ്രതീക്ഷിക്കാം. അമേരിക്കയിലെ ശിവഗിരി ആശ്രമം ഇതിനു വേദിയാകാം.
ഗുരുദേവ ദര്‍ശനത്തിനു മുന്നില്‍ ഏതെങ്കിലും ഒരു സംസ്ഥാനമോ, രാജ്യമോ പ്രത്യേകമായില്ല. ലോകത്തെവിടെയുമുള്ള ജനത ജാതിഭേദവും മതവിദ്വേഷവുമില്ലാതെ ഏകോദരസഹോദരന്മാരായി കഴിയണമെന്നതാണ് ഗുരുദര്‍ശനം പകര്‍ന്നു നല്‍കുന്നത്. രാഷ്ട്രപതി നടത്തിയ പ്രഖ്യാപനം നാളെ ലോകം ഏറ്റെടുക്കുക തന്നെ ചെയ്യും. സ്വാമി ഗുരു പ്രസാദ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: