കൊല്‍ക്കത്ത: പെണ്‍കുട്ടികളെ പ്രതിരോധത്തിന് സജ്ജരാക്കുന്ന രണ്ട് ദിവസത്തെ പരിശീലന ശിബിരം മിഷന് സാഹസി കൊല്‍ക്കത്തയില്‍ സമാപിച്ചു.
സായി കോംപ്ലക്സില്‍ മെഗാ കായിക പ്രദര്‍ശനത്തോടെയായിരുന്നു സമാപനം. എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പ്രശസ്ത നടി രൂപാ ഗാംഗുലി, ഓക്സ്ഫോഡ് സര്‍വകലാശാല മുന്‍ പ്രസിഡന്റ് രശ്മി സാമന്ത് എന്നിവര്‍ മുഖ്യാതിഥികളായി. ഗ്രാന്‍ഡ് മാസ്റ്റര്‍ ഷിഫുജി ശൗര്യ ഭരദ്വാജ്, എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്, സെക്രട്ടറി ശാലിനി വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
മിഷന് സാഹസി പെണ്‍കുട്ടികളെ ഭയരഹിതരാക്കി വളര്‍ത്തുന്ന മികച്ച ഉദ്യമമാണെന്ന് രശ്മി സാമന്ത് ചൂണ്ടിക്കാട്ടി. ബംഗാളിലെ സമകാലിക സാഹചര്യത്തില്‍ എബിവിപിയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണെന്ന് രശ്മി പറഞ്ഞു. 2018ലാണ് എബി വിപി മിഷന് സാഹസിക്ക് തുടക്കമിട്ടത്. ഇതിനകം രാജ്യത്ത് 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പരിശീലനം നേടിയിട്ടുണ്ടെന്ന് ശാലിനി വര്‍മ്മ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: