ലണ്ടന്‍: കൊളത്തൂര്‍ അദ്വയതാശ്രമ മഠതിപതിയും ,ശബരിമല കര്‍മ്മസമിതിയുടെ രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരിയുടെ യു .കെ സന്ദര്‍ശനത്തിന് തുടക്കമായി. .സദ്ഗമയ ഫൗണ്ടേഷന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചു യു .കെ യിലെത്തിയ സ്വാമിജിക്ക് സദ്ഗമയ ഫൗണ്ടേഷന് ഭാരവാഹികള്‍ ഹീത്രേു വിമാനത്തവളത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്കി .
വ്യാഴാഴ്ച വൈകുന്നേരം 6 :30 മുതല്‍ ബ്രട്ടീഷ് പാര്‍ലമെന്റിലെ വെസ്റ്റമിനിസ്റ്റര്‍ കമ്മിറ്റി റൂം ആറില്‍ എം .പി ടോം ബ്രേക്കിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഭഗവദ് ഗീതയും ആധുനിക രാഷ്ട്രീയവും എന്നവിഷയത്തില്‍ സ്വാമിജി മുഖ്യപ്രഭാഷണം നടത്തും.കേരളത്തിലെ ഹൈന്ദവ മുന്നേറ്റത്തിന്റെ ആധ്യാത്മിക നേതൃത്വം നല്കിയ സ്വാമിജിയുടെ യു .കെ സന്ദര്‍ശനം ബ്രിട്ടനിലെ ഹൈന്ദവ സമൂഹത്തിനു പുതിയൊരു ആധ്യാത്മിക ഉണര്‍വ് നല്‍കും .വെള്ളിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ സട്ടന്‍ ഫ്രണ്ട്സ് മീറ്റിംഗ് ഹാളില്‍ ജ്ഞാനയോഗത്തെ അധിഷ്ഠിതമാക്കി സ്വാമിജി ആധ്യാത്മിക പ്രഭാഷണം നടത്തും .
ബിര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ യു കെ യിലെ വിവിധ ഹൈന്ദവ സമാജങ്ങളുടെ സഹകരണത്തോടെ ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിമുതല്‍ നടക്കുന്ന ഹിന്ദുമഹാ സമ്മേളനത്തില്‍ സ്വാമിജി മുഖ്യ പ്രഭാഷണം നടത്തും.ഞായറാഴ്ച രാവിലെ 9 മണിക്ക് ഈസ്റ്റ്ഹാം മഹാലക്ഷ്മി ക്ഷേത്രത്തില്‍ സനാതന ധര്‍മ്മത്തെ കുറിച്ച് സ്വാമിജി ആധ്യാത്മിക പ്രഭാഷണം നടത്തും തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം 3 മണിമുതല്‍ ക്രോയ്ഡന്‍ ഹാരിസ് അക്കാദമി ഹാളില്‍ നടക്കുന്ന ഹിന്ദു ധര്‍മ്മ പരിഷത്തില്‍ സ്വാമിജി അനുഗ്രഹ പ്രഭാഷണം നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: