സംസ്കൃതം കുലന്ഥ
തമിഴ്: കൊള്ള്
എവിടെ കാണാം: മുതിര മൂന്നു തരമുണ്ട്. ഇവയില്‍ കാട്ടുമുതിര കേരളത്തില്‍ മൂന്നാര്‍, വയനാട്, സൈലന്റ്വാലി തുടങ്ങിയ സ്ഥലങ്ങളിലെ മലമുകളില്‍ കണ്ടുവരുന്നു. കറുത്ത മുതിര തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും കൃഷി ചെയ്തുവരുന്നു. ചുവപ്പു കലര്‍ന്ന തവിട്ടു നിറത്തിലുള്ള സാധാരണ മുതിര കേരളത്തിലും തമിഴ്നാട്ടിലും കൃഷി ചെയ്ത് വരുന്നു.
പ്രത്യുത്പാദനം: വിത്തില്‍ നിന്ന്
ചില ഔഷധപ്രയോഗങ്ങള്‍: കാട്ടുമുതിര സമൂലം 60 ഗ്രാം എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ദിവസം രണ്ടു നേരം പതിനഞ്ചു ദിവസം സേവിച്ചാല്‍ ഗാള്‍ ബ്ലാഡര്‍ ( പിത്താശയക്കല്ല് ) ശമിക്കും. ഇത് ചിലപ്പോള്‍ വീണ്ടും ഉണ്ടായെന്നു വരാം. അപ്പോള്‍ ഇതേ മരുന്നു തന്നെ തുടരുക. കറുത്ത മുതിര 400 ഗ്രാം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ വേവിച്ച് അര ലിറ്റര്‍ ആകുമ്പോള്‍ വാങ്ങി, വെന്ത മുതിര തിന്നുകയും അതിന്റെ വെള്ളം കുടിക്കുകയും ചെയ്താല്‍ കിഡ്നി സ്റ്റോണ്‍ കൊണ്ടുണ്ടാകുന്ന മൂത്രതടസ്സംമാറും. ചെറിയ കല്ലുകളാണെങ്കില്‍ മൂത്രത്തിനൊപ്പം ചാടിപ്പോകും. പിന്നീട് ഈ അസുഖം വരില്ല. കറുത്ത മുതിര വേവിച്ച് കഴിക്കുന്നത് മൂത്രാശയ രോഗങ്ങള്‍ക്കും വാതരോഗങ്ങള്‍ക്കും ശ്രേഷ്ഠമായ ചികിത്സയാണ്.
തവിട്ടുനിറത്തിലുള്ള മുതിര, ആറ്റുവഞ്ചി വേര്, ചെറൂള സമൂലം, നീര്‍മാതളത്തിന്റെ വേര്, ഇവയോരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം അരസ്പൂണ്‍ തേനും25 മില്ലി ഗ്രാം ഇരുണ്ട ചവര്‍ക്കാരവും കൂട്ടി ദിവസം ദിവസം രണ്ടു നേരം ഒരു മാസം തുടര്‍ച്ചയായി സേവിച്ചാല്‍ കിഡ്നിസ്റ്റോണ്‍, മൂത്രതടസ്സം, മൂത്രമൊഴിക്കുമ്പോഴുള്ള പുകച്ചില്‍ എന്നിവയെല്ലാം ഭേദമാകും.പക്ഷാഘാതത്തിന് ഏറെ പ്രയോജനകരമായ ബാലകുലന്ഥാദി കഷായം ഉണ്ടാക്കുന്നത് മുതിര ഉപയോഗിച്ചാണ്.
പഴയ മുതിര, കുറുന്തോട്ടിവേര്, ആവണക്കിന് വേര്, ചിറ്റമൃത്, ദേവതാരം, കുമ്പിള്വേര്. കൂവളത്തിന് വേര്, പാതിരി വേര്, പലകപ്പയ്യാനി വേര്, മൂഞ്ഞവേര്, ഓരില വേര്, മൂവില വേര്, ചെറുവഴുതന വേര്, വന്വഴുതിന വേര്, ഞെരിഞ്ഞില്‍, കരിങ്കുറിഞ്ഞി വേര്, ശതാവരിക്കിഴങ്ങ്, തഴുതാമ വേര്, കൊന്നത്തൊലി, അയമോദകം, വേപ്പിന് തൊലി, ശതകുപ്പ, കച്ചോലക്കിഴങ്ങ്, അരത്ത, ചുക്ക്, കുരുമുളക്, തിപ്പലി, നെല്ലിക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, വയല്‍ച്ചുള്ളി, ഇരട്ടിമധുരം, മുത്തങ്ങക്കിഴങ്ങ്, ജടാമാഞ്ചി, അതിവിടയം ഇവ ഓരോന്നും അഞ്ചുഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, 400മില്ലിയായി വറ്റിച്ച് നൂറുമില്ലി വീതം 25 മില്ലിഗ്രാം ഇന്തുപ്പും ഒരു സ്പൂണ്‍ ( അഞ്ചുമില്ലി) കാര്പ്പാസാസ്ത്യാദി തൈലവും മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം വീതം ഒരു മാസം സേവിച്ചാല്‍ പക്ഷാഘാതത്തിന് വളരെയേറെ ശമനം ലഭിക്കും. കൂടാതെ പ്രസാരിണി തൈലവും കാര്‍പാസാസ്ത്യാദി തൈലവും തുല്യ അളവിലെടുത്ത് നെറുകയിലും കഴുത്തിനു താഴെ സര്‍വാംഗവും തേക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: