ന്യൂദല്‍ഹി: ഗുരുഗ്രാമില്‍ മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസില്‍ 20കാരനായ പ്രതി പിടിയില്‍. കൊലപാതക വാര്‍ത്ത പുറത്ത് വന്ന് ദിവസങ്ങള്‍ കഴിയുമ്പോഴാണ് പ്രതി പിടിയിലാകുന്നത്.
സ്വാകാര്യ ഭാഗങ്ങളില്‍ വടി കടത്തിയും ഇഷ്ടിക ഉപയോഗിച്ച് തലക്കടിച്ചും ഇയാള്‍ പെണ്‍കുട്ടിയോട് ക്രൂരത കാട്ടിയെന്നും പോലീസ് വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ ദേഹത്ത് നിരവധി മുറിവുകളിണ്ടായിരുന്നെന്നും മുഖം പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് മറച്ചിരുന്നെന്നും പോലീസ് പറയുന്നു.
മൂന്ന് സംസ്ഥാനങ്ങളിലായി പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് സുനില്‍കുമാറെന്ന പ്രതിയെ പിടികൂടിയത്. സമാനമായ ഒമ്പത് കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ദല്‍ഹിയില്‍ നാല് കേസുകള്‍, ഗുരുഗ്രാമില്‍ മൂന്ന്, ഝാന്‍സി, ഗ്വാളിയാര്‍ എന്നിവിടങ്ങളില്‍ ഒരോന്ന് വീതവും കേസുകളിലാണ് ഇയാളുടെ പങ്ക തെളിഞ്ഞിരിക്കുന്നത്. ആദ്യം ഇരയുടെ കാല് ഓടിക്കുക. പിന്നീട് പീഡിപ്പിക്കുക. അതിന് ശേഷം കൊലപ്പെടുത്തുക. ഇതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
കൂലിപണിക്കാരനായ ഇയാള്‍ മൂന്നിനും ഏഴിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ മിഠായിയും മറ്റും കൊടുത്താണ് വശത്താക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: