പമ്പ: ലോകത്ത് ഒരു ആത്മീയ കേന്ദ്രത്തിലും നിരോധനാജ്ഞ പ്രഖ്യാപിച്ച ചരിത്രമില്ലെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്. ആറ് വയസ് ഉള്ളപ്പോള്‍ മുതല്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നുണ്ട്. എന്നാല്‍ പോലീസില്‍ നിന്ന് മോശം പെരുമാറ്റം ആദ്യമായിട്ടാണ്. നിലയ്ക്കലില്‍ എസ്പി യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറി.
ഭക്തരെ കുറ്റവാളികളെ പോലെ കാണുന്ന പോലീസ് നടപടി മനോവിഷമം ഉണ്ടാക്കുന്നു. നിലയ്ക്കല്‍ നിന്ന് സന്നിധാനത്തേക്ക് ഒരു തീര്‍ത്ഥാടകനും പോകാതിരിക്കാനുള്ള മാസ്റ്റര്‍ പ്ലാനാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ശബരിമലയില്‍ എന്തിന് 144 പ്രഖ്യാപിച്ചു എന്ന് ജനങ്ങളോട് പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: