സന്നിധാനം: ശബരിമലയില്‍ വിലക്കുകള്‍ക്ക് അയവുവരുത്തുമെന്ന് ഐജി വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും അവ തുടരുന്നു. വലിയ നടപ്പന്തലില്‍ വിരിവെക്കാന്‍ അനുമതി നല്‍കാമെന്ന ഐജിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയ ഭക്തരോട് നടപ്പന്തലിനോട് ചേര്‍ന്നുള്ള വിശ്രമ കേന്ദ്രത്തില്‍ അരമണിക്കൂര്‍ വിശ്രമിച്ചശേഷം മടങ്ങണമെന്നാണ് പോലീസ് പറഞ്ഞത്. ഈ വിശ്രമകേന്ദ്രത്തില്‍ ഉറങ്ങരുതെന്നും ഭക്തരോട് പോലീസ് പറഞ്ഞു.
മലകയറി തളര്‍ന്ന അയ്യപ്പഭക്തരെ ദ്രോഹിക്കുന്ന നിലപാടായിരുന്നു ഇന്നലെ രാത്രിയിലും പോലീസ് കൈക്കൊണ്ടത്. രാത്രി വിശ്രമിക്കാനെത്തിയ വൃദ്ധയെയും കൂട്ടരെയും ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചത് വാക്കുതര്‍ക്കത്തിനിടയാക്കി. വലിയ നടപ്പന്തലില്‍ ഭജനമിരിക്കാനെത്തിയ ഭക്തനെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിശ്രമകേന്ദ്രങ്ങളില്‍ ന്യൂസ് പേപ്പറുപയോഗിച്ച് മറച്ചിരിക്കുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാനും പോലീസ് തയ്യാറായിട്ടില്ല. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നതിലും കടുത്ത നിയന്ത്രണം ഉണ്ടായി. വെകിട്ട് മൂന്നിന് നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് പോലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും മാത്രമാണ് ഉണ്ടായിരുന്നത്.
വലിയ നടപ്പന്തലില്‍ പകലും വിശ്രമിക്കാന്‍ അനുമതിയില്ല. ഇരുമുടിക്കെട്ട് അഴിച്ച് നിവേദ്യവസ്തുക്കള്‍ വേര്‍തിരിക്കുന്നത് ഇപ്പോഴും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. ഇന്നലെ വൈകിട്ട് പോലീസ് വിലക്ക് ലംഘിച്ച് ഭക്തര്‍ കര്‍പ്പൂരാഴി നടത്തി. പ്രാര്‍ത്ഥനായജ്ഞങ്ങളും നടന്നു. ഭക്തരുടെ എണ്ണത്തില്‍ കുത്തനെ കുറവാണ് ഉള്ളത്. കാണിക്കയിനത്തിലും അപ്പം-അരവണ വില്പനയും വന്‍നഷ്ടത്തിലേക്കാണ് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: