ന്യൂദല്‍ഹി : ദല്‍ഹിയില്‍ എത്തിയിട്ടുള്ളതായി സംശയിക്കുന്ന രണ്ട് ഭീകരരുടെ ചിത്രം ദല്‍ഹി പോലീസ് പുറത്തുവിട്ടു. ദല്‍ഹിയിലെ പ്രമുഖ സ്ഥലങ്ങളില്‍ ജെയ്ഷ ഇ മുഹമ്മദ് ഭീകരാക്രമണം നടത്താന്‍ പദ്ധതി ഇടുന്നതായി ഇന്റലിജെന്‍സ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ഇതിനായി തലസ്ഥാനത്ത് എത്തിയതെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളാണ് സംസ്ഥാന പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
ദല്‍ഹിയിലേക്ക് ആക്രമണം നടത്തുന്നതിനായി ആറ് ജെയ്ഷ ഇ മുഹമ്മദ് ഭീകരര്‍ പഞ്ചാബില്‍ നിന്ന് ഫിറോസ്പൂര്‍ വഴി പുറപ്പെട്ടിട്ടുണ്ടെന്ന് നാലു ദിവസം മുമ്പ് പഞ്ചാബ് പോലീസ് അറിയിച്ചിരുന്നു. ഭീകരരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പഹര്ഗഢഞ്ച് പോലീസ് സ്റ്റേഷനില്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ജമ്മു കശ്മീര്‍ പോലീസ് സബ് ഇന്‍സ്പെക്ടറിനെ കൊന്നകേസിലെ പ്രതിയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഭീകരര്‍ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തിവിട്ടിരിക്കുന്നത്. ഹിസ്ബുള്‍ പ്രവര്‍ത്തകനായ അന്‍സര്‍ ഉള് ഹഖാണ് അറസ്റ്റിലായത്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇയാള്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: