കൊച്ചി : ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. നിരോധനാജ്ഞ ആർക്കൊക്കെ ബാധകമെന്ന് വ്യക്തമാക്കണം. പ്രതിഷേധക്കാരെ ഉദ്ദേശിച്ചാണെന്ന് പറയാനാണെങ്കിൽ പ്രതിഷേധക്കാരെയും,ഭക്തരെയും ഏതുവിധത്തിൽ തിരിച്ചറിഞ്ഞാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.വിഷയത്തിൽ ഉച്ചയ്ക്ക് 1.45 ന് എ ജി ഹാജരായി വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സമയ നിയന്ത്രണം ചോദ്യം ചെയ്ത് പ്രത്യേക അപേക്ഷയും ഹൈക്കോടതിക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ആറ് മണിക്കൂര്‍ കൊണ്ട് ദര്‍ശനം നടത്തി മലയിറങ്ങണമെന്ന പോലീസിന്റെ നിബന്ധനയാണ് അപേക്ഷയില്‍ ചോദ്യം ചെയ്യുന്നത്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്ക് കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
മുന്‍പ് ഒരു ദിവസം വരെ ഭക്തര്‍ക്ക് സന്നിധാനത്ത് തങ്ങാന്‍ അവസരമുണ്ടായിരുന്നു. പോലീസ് നിലവില്‍ ആറ് മണിക്കൂറാക്കി ഇത് നിജപ്പെടുത്തിയിരിക്കുകയാണ്. ഈ നിയന്ത്രണം മാറ്റണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം. ഇക്കാര്യവും കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: