കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നറിയുക, ശരണം വിളിച്ചാല്‍ ജോലി പോയേക്കും. സന്നിധാനത്ത് ശരണംവിളിച്ച അയ്യപ്പഭക്തനായ ആരോഗ്യ വകുപ്പ് ജീവനക്കാരന് സസ്പെന്ഷന്. പെരുമ്പാവൂര്‍ സ്വദേശി ആര്. രാജേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മലയാറ്റൂര്‍ ഗവ. ആയുര്‍വേദ അശുപത്രിയിലെ ഫാര്മസിസ്റ്റാണ്് രാജേഷ്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് ഉഷയാണ് ഉത്തരവിറക്കിയത്. സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ രാജേഷ് ശരണം വിളിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനുള്ള പ്രതികാര നടപടിയായാണിത്. സര്‍ക്കാര്‍ ജീവനക്കാരുടെ ചട്ടം ലംഘിച്ചുവെന്നാണ് നടപടിക്കു കാരണമായി പറയുന്നത്. നടപടിയെടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്നലെ മലയാറ്റൂര്‍ ആയുര്‍വേദ ആശുപത്രിയിലെത്തി.
നിരോധനാജ്ഞ ലംഘിച്ചുവെന്ന നിലയ്ക്കാണ് ശരണംവിളിച്ച ഭക്തരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, പിഴ മാത്രം ചുമത്തി വിട്ടയ്ക്കേണ്ട കേസിലാണ് ജോലി പോലും നഷ്ടപ്പെടുന്ന രീതിയില്‍ പ്രതികാര നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. ഇതോടെ അയ്യപ്പഭക്തരെ ഏതുവിധേനയും ഭയപ്പെടുത്തുകയെന്ന രീതിയാണ് പോലീസ് അവലംബിക്കുന്നതെന്ന് വ്യക്തം.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് രാജേഷ് ഉള്‍പ്പെടെ ഭക്തര്‍ വലിയ നടപ്പന്തലില്‍ നാമജപം നടത്തിയത്. തുടര്‍ന്ന് രാജേഷുള്‍പ്പെടെ 69 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: