കൊല്‍ക്കത്ത: രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ കേരളവും ബംഗാളും തമ്മിലുള്ള മത്സരം ഇന്ന് ഈഡന് ഗാള്ഡനില് ആരംഭിക്കും. രണ്ടാം മത്സരത്തില്‍ ആന്ധ്രയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് കേരളം ഇറങ്ങുന്നത്.
ഓള് റൗണ്ടര്‍ ജലജ് സക്സേനയുടെ മികവിലാണ് കേരളം ആന്ധ്രയെ തോല്‍പ്പിച്ചത്. സച്ചിന് ബേബി നയിക്കുന്ന ടീം ശക്തമാണ്. സഞ്ജു സാംസണ്, അരുണ്‍ കാര്‍്ത്തിക്, സ്പിന്നര്‍ അക്ഷയ് തുടങ്ങിയവരാണ് കേരളത്തിന്റെ കരുത്ത്.ആദ്യ മത്സരത്തില്‍ ഹൈദരാബാദുമായി സമനില പിടിച്ച കേരളത്തിന് രണ്ട് മത്സരങ്ങളില്‍ ഏഴു പോയിന്റണ്ട്. പോയിന്റ് നിലയില്‍ കേരളം മൂന്നാം സ്ഥാനത്താണ്.
അതേസമയം , ബംഗാള്‍ പോയിന്റ് നിലയില്‍ നാലാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ അവര്‍ക്ക് ആറു പോയിന്റുണ്ട്. ടെസ്റ്റ് താരം മുഹമ്മദ് ഷമി ബംഗാളിനായി ഇന്ന് കളിക്കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: