ന്യൂദല്‍ഹി: പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീറിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് കേസെടുത്ത പോലീസ് നടപടിക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്കി. ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, അഡ്വ.പി. സുധീര്‍ എന്നിവരാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കമ്മീഷന് വൈസ് ചെയര്മാന് അഡ്വ.എല്‍. മുരുകന് പറഞ്ഞു.
ആചാരപൂര്‍വം ദര്‍ശനത്തിനെത്തിയ സുധീറിനെ പുലര്‍ച്ചെ സന്നിധാനത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. പ്രകോപനമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും ആരാധനാ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും തടസ്സപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: