ബ്രസല്‍സ് : ചൈന- പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴി സൈനിക നീക്കങ്ങളെ ഉദ്ദേശിച്ചതാണെന്ന് പാക് അധിനിവേശ കശ്മീരി(പിഒകെ) അവകാശ പ്രവര്‍ത്തകര്‍. യുണൈറ്റഡ് പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇതിനെതിരെ പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്.
സാമ്പത്തിക ഇടനാഴി സംബന്ധിച്ച് രാജ്യങ്ങള്‍ക്കിടയിലുള്ള എതിര്‍പ്പ് ഒഴിവാക്കാന്‍ പാക് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്. സൈനിക താതപ്പര്യങ്ങള്ക്കും യുദ്ധ തന്ത്രങ്ങള്‍ക്കും വേണ്ടിയാണ് ചൈന- പാക് ഇടനാഴി നിര്‍മിക്കുന്നത്.
അല്ലാതെ പ്രാദേശിക ജന വിഭാഗങ്ങളുടെ വികസനത്തിനായല്ല ഈ പദ്ധതിയെന്നും മുന്‍ വിദേശ കാര്യ സെക്രട്ടറി ജമീല്‍ മഖ്സൂദ് ആരോപിച്ചു. സിന്ജിയാങ്ങിനേയും ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന 3000 കിലോമീര്‍ ദൈര്‍ഘ്യമുള്ള പാതയാണ് സാമ്പത്തിക ഇടനാഴി.
പാക് അധിനിവേശ കശ്മീരിലൂടെയാണ് ഈ പദ്ധതി. അതിനിടെ സാമ്പത്തിക ഇടനാഴിയിലെ മൂന്നു റോഡുകള്‍ നിര്മിക്കുന്നതിക്കുന്നതിനുള്ള ഫണ്ട് നല്‍കുന്നത് ചൈന താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള നയങ്ങള്‍ പരിഷ്കരിക്കുന്നതിനാണ് സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവെച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: