മധ്യപ്രദേശ്: നോട്ട് നിരോധനത്തിന്റെ പേരില്‍ ഇപ്പോഴും ഓരിയിടുന്നത് കോണ്‍ഗ്രസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഷ്ടിച്ചുവെച്ചതെല്ലാം ഒറ്റയടിക്ക് നഷ്ടപ്പെട്ടു പോയതിന്റെ സങ്കടത്തിലാണ് ഈ ഓരിയിടലെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനത്തിന്െ ആദ്യഘട്ടത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായി അതില്‍ താന്‍ പരസ്യമായി മാപ്പു പറയുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന്റെ പേരില്‍ സാധാരണക്കാര്‍ ഇപ്പോഴും കരയുന്നില്ല.’ മകനെ നഷ്ടപ്പെട്ട പ്രായമായ പിതാവിന് പോലും ഒരുവര്‍ഷംകൊണ്ട് ആ ദു:ഖത്തില്‍നിന്നും കരകയറാന്‍ സാധിക്കും. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും നോട്ടുനിരോധനത്തില്‍നിന്ന് കോണ്‍ഗ്രസ്സിന് കരകയറാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് എത്രമാത്രം പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ചിന്തിച്ചുനോക്കൂവെന്നും പ്രധാനമന്തി പറഞ്ഞു.
കിടക്കയ്ക്കടിയിലും, ചാക്കുകളിലും അലമാരകളിലും, ബാങ്കുകളിലും കള്ളന്മാര് സൂക്ഷിച്ചുവച്ച പണം നിങ്ങളുടേതാണ്. ആ പണം തിരിച്ചുപിടിക്കാന്‍ നോട്ടുനിരോധനംകൊണ്ട് സാധിച്ചു. ഇവ ഉപയോഗിച്ച് ശൗചാലയങ്ങളും വീടുകളും നിര്‍മ്മിക്കുകയും, കര്‍ഷകര്‍ക്ക് ജലസേചനം ഉറപ്പുവരുത്തുകയും ചെയ്തുവെന്നും നരേന്ദ്രമോദി പറഞ്ഞു.
കള്ളക്കടത്തുകാരില്‍നിന്നും പണം തിരിച്ചെടുക്കുവാനുള്ള പോരാട്ടം താന്‍ ഇനിയും തുടരുമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: